ടൂറിസ്റ്റ് വിസയില്‍ പെണ്‍വാണിഭം: 5പേര്‍ പിടിയില്‍
ദില്ലി: ടൂറിസ്റ്റ് വിസയില്‍ രാജ്യത്തെത്തി പെണ്‍വാണിഭം നടത്തിയ വിദേശ വനിതകള്‍ പിടിയിലായി. ലജ്പത് നഗര്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന സ്ത്രീകളാണ് അറസ്റ്റിലായത്.
ഉസ്‌ബെകിസ്താന്‍കാരികളായ മൂന്നു സ്ത്രീകളും കിര്‍ഗിസ്ഥാനില്‍ നിന്നുള്ള രണ്ടപേരുമാണ് പൊലീസിന്റെ പിടിയിലായത്. വിദേശികള്‍ ഉള്‍പ്പെടുന്ന പെണ്‍വാണിഭസംഘം നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
ആവശ്യക്കാരനെന്ന വ്യാജേന പൊലീസ് ഇവരുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ലജ്പത് നഗറില്‍ എത്താമെന്നും അവിടെ വച്ച് കൂടിക്കാഴ്ച നടത്താമെന്നും പൊലീസ് ഇവരെ അറിയിച്ചു. ഇതുപ്രകാരം സംഘത്തിലെ ഒറു സ്ത്രീ സ്ഥലത്തെത്തി.
ഇവര്‍ പറഞ്ഞ നിരക്കുകള്‍ അംഗീകരിച്ച് പൊലീസ് 5000 രൂപ നല്‍കി. തുടര്‍ന്ന് സ്ത്രീ വേഷം മാറിയ പൊലീസുകാരെ തങ്ങളുടെ താവളത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.
കഴിഞ്ഞ നാലുമാസമായി ലജ്പത് നഗറിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. ഇതിന് പ്രതിമാസം 28,000 രൂപ വാടക നല്‍കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ജംഗ്പുരയിലും ഇവര്‍ക്ക് വാടകവീടുണ്ട്. ഇതിന് 25,000 രൂപയാണ് വാടക. സംഘത്തിന് നേതൃത്വം നല്‍കുന്ന സ്ത്രീ രണ്ടരവര്‍ഷംമുമ്പാണ് ദില്ലിയിലെത്തിയത്.
ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തി രണ്ടുമുതല്‍ ആറുമാസംവരെ താമസിച്ച് തിരിച്ചുപോവുകയാണ് സ്ത്രീകള്‍ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications