21കാരന്‍ 3 മാസം പൊലീസ് ചമഞ്ഞു വിലസി!!
ചെന്നൈ: 21കാരനായ യുവാവ് മൂന്നു മാസം പൊലീസ് ചമഞ്ഞു നടന്നു. തമിഴ്‌നാട്ടിലെ വ്യാസര്‍പാഡി പൊലീസ് സ്റ്റഷനിലാണ് ഹരിഹരന്‍ എന്ന യുവാവ് മൂന്നു മാസം വ്യാജ പൊലീസായത്.
ഫെബ്രുവരി 2ന് ബുധനാഴ്ചയാണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
ജനുവരി 31 തിങ്കളാഴ്ചവരെ ഇയാള്‍ വ്യാസര്‍പാഡി സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്ന്് പൊലീസുകാര്‍ പറയുന്നു. തിങ്കളാഴ്ചയാണ് ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്ന് മറ്റൊരു പൊലീസുകാരന്‍ കണ്ടെത്തിയത്.
എന്നാല്‍ സ്റ്റേഷനിലെ പൊലീസുകാര്‍ നടപടി ഭയന്ന് ഇക്കാര്യം പുറത്തറിയിച്ചില്ല. എന്നാല്‍ കമ്മീഷണര്‍ ടി രാജേന്ദ്രന് ഇതിന് പിന്നാലെ ഇക്കാര്യം കാണിച്ചുകൊണ്ട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ലഭിക്കുകയായിരുന്നു.
കമ്മീഷണറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് വ്യാസര്‍പാഡി പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. താന്‍ അവാഡി ബെറ്റാലിയനില്‍ നിന്നും വരുകയാണെന്നും ക്രൈ പൊലീസിങ്ങിനെക്കുറിച്ച് അറിയണമെന്നും ആവശ്യപ്പെട്ടാണ് ഹരിഹരന്‍ വ്യാസര്‍പാഡി സ്റ്റേഷനില്‍ എത്തിയത്.
ക്രൈം പൊലീസിങ് പഠിക്കാനായി സമയം കിട്ടുമ്പോള്‍ സ്‌റ്റേഷനില്‍ എത്തണമെന്ന് മറ്റ് പൊലീസുകാര്‍ നിര്‍ദ്ദേശിച്ചു. ഇതുപ്രകാരമാണ് മൂന്നു മാസത്തോളം ഇയാള്‍ പൊലീസ് വേഷത്തില്‍ വ്യാസര്‍പാഡി സ്റ്റേഷനില്‍ വിലസിയത്.
പിന്നീട് തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മുങ്ങിയ ഇയാളെ കട്പാഡിയില്‍ നിന്നാണ് പൊലീസ് അറസ്റ്റുചെയ്തത്.












Click it and Unblock the Notifications