ട്വിറ്ററിലുള്ളത് താനല്ലെന്ന് ജയലളിത
ചെന്നൈ: സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ട്വിറ്ററില്‍ തന്റെ പേരില്‍ സന്ദേശങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു മറ്റാരോ ആണെന്ന് എഐഎഡിഎംകെ നേതാവും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയുമായ ജയലളിത.
ട്വിറ്ററില്‍ താന്‍ അംഗമല്ലെന്നും കഴിഞ്ഞ ദിവസമാണു് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നും ചെന്നൈയില്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ജയലളിത അറിയിച്ചു. ജയയുടേതെന്ന പേരില്‍ പ്രചരിയ്ക്കുന്ന ട്വിറ്റര്‍ പേജില്‍ പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായ ട്വീറ്റുകള്‍ വന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.
തന്റെ പേരില്‍ ട്വിറ്ററില്‍ വരുന്ന സന്ദേശങ്ങള്‍ വായിച്ച് ആശയക്കുഴപ്പത്തിലാകരുതെന്നു ജയ അനുയായികളോടും സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും ആവശ്യപ്പെട്ടു.
ആള്‍മാറാട്ടം നടത്തുന്നവര്‍ക്കെതിരേ സൈബര്‍ ക്രൈം വിഭാഗത്തിലൂടെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.












Click it and Unblock the Notifications