മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ക്ലര്‍ക്ക് അപമാനിച്ചു
ദില്ലി: ദക്ഷിണ ദില്ലിയിലെ സൈനികാശുപത്രിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ക്ലര്‍ക്ക് ലൈംഗികമായി ചൂഷണം ചെയ്തതായി പരാതി.
ആര്‍മി റിസര്‍ച്ച് ആന്റ് റെഫറല്‍ ഹോസ്പിറ്റലില്‍ പിജി വിദ്യാര്‍ഥിയായ യുവതിയുടെ പരാതിയെത്തുടര്‍ന്ന് ആശുപത്രിയില്‍ സ്റ്റെനോഗ്രാഫറായി ജോലിചെയ്യുന്ന അശോക് കുമാറിനെ പൊലീസ് അറസ്റ്റുചെയ്തു. 24കാരിയായ യുവതി ഇവിടെ രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥിനിയാണ്.
അവധിയെടുത്തകാര്യം രജിസ്റ്റര്‍ ചെയ്യാനായി യുവതി ഫെബ്രുവരി 1ന് ചൊവ്വാഴ്ച അശോക് കുമാറിന്റെ അടുത്തു ചെന്നു. തന്റെ മുറിയ്ക്കകത്തേയ്ക്ക കടന്നുവരാന്‍ അശോക് യുവതിയോട് ആവശ്യപ്പെട്ടു. അകത്തെത്തിയ യുവതിയെ ഇയാള്‍ അപമാനിക്കുകയായിരുന്നുവത്രേ.
ഇയാളില്‍ നിന്നും കുതറിയോടിയ യുവതി ഭര്‍ത്താവിനെ വിളിച്ച് വിവരം പറഞ്ഞു. പിന്നീട് ഭര്‍ത്താവ് ബുധനാഴ്ച പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(എയിംസ്) ഒരു എട്ടുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച ജൂനിയര്‍ ഡോക്ടറെ ജോലിയില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെയൊണ് സൈനികാശുപത്രിയില്‍ നിന്നും ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.












Click it and Unblock the Notifications