ആത്മഹത്യശ്രമം: സന്ദീപിന്റെ ഇളയച്ഛന്റെ നില ഗുരുതരം

കാല്‍പാദമൊഴികെ ശരീരമാസകലം പൊള്ളിയ ഇദ്ദേഹം ഇപ്പോള്‍ റാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മോഹന് 96 ശതമാനം പൊള്ളലേറ്റതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
രാജ്യത്തിനു വേണ്ടി വീരമൃത്യുവരിച്ച സന്ദീപ് ഉണ്ണികൃഷ്ണനുവേണ്ടി രാജ്യം ഒന്നും ചെയ്തില്ലെന്നാരോപിച്ചാണ് ആത്മഹത്യാശ്രമം.
വൈകിട്ട് 5.45 ഓടെയാണ് മോഹനന്‍ തീകൊളുത്തിയത്. തീ ആളിപ്പടരുന്നതുകണ്ട് സമീപത്തുണ്ടായിരുന്നവര്‍ കെടുത്താന്‍ ശ്രമിച്ചെങ്കിലും കാര്യമായി ഫലം കണ്ടില്ല. തുടര്‍ന്ന് പോലീസെത്തി ആദ്യം ആര്‍.എം.എല്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഹനന്റെ ബോധം നഷ്ടപ്പെട്ടിട്ടില്ലെന്നും സംസാരിക്കാനാവുന്നുണ്ടെന്നും ആസ്?പത്രി അധികൃതര്‍ പറഞ്ഞു.
മധുര ബസാറില്‍ കച്ചവടക്കാരനാണ് മോഹനന്‍. ഞായറാഴ്ച എറണാകുളത്തേക്ക് പോകുന്നു എന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണ്. വീടുപണിക്കായി എറണാകുളത്തേക്ക് പോയി എന്നു കരുതിയിരുന്ന വീട്ടുകാര്‍ വ്യാഴാഴ്ച ടെലിവിഷന്‍ വാര്‍ത്തയില്‍ നിന്നാണ് വിവരമറിഞ്ഞത്.
ആത്മഹത്യയ്ക്കു ശ്രമിച്ച സ്ഥലത്തുനിന്ന് മോഹനന്റെ ഡയറിയും തീവണ്ടി ടിക്കറ്റും കണ്ടെത്തിയിട്ടുണ്ട്. തീ കൊളുത്തിയ സ്ഥലത്തിനു സമീപത്തുനിന്നു കിട്ടിയ നോട്ട്പുസ്തകത്തില്‍ എഴുതിയ മേല്‍വിലാസത്തില്‍നിന്നാണു വ്യക്തിയെ മനസിലാക്കിയത്.
മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷിയായ സന്ദീപ് ഉള്‍പ്പെടെയുള്ളവര്‍ക്കുവേണ്ടി സര്‍ക്കാറും ജനപ്രതിനിധികളും ഒന്നും ചെയ്യാത്തതില്‍ ഡയറിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഭീകരവാദികള്‍ക്കെതിരെ ഇന്ത്യ മൃദുസമീപനമെടുക്കുന്നതിനെയും ഡയറിയില്‍ വിമര്‍ശിക്കുന്നു.












Click it and Unblock the Notifications