റജീനയെ അന്വേഷണസംഘം ചോദ്യം ചെയ്തു

പന്തീരാങ്കാവ് മുതുവനത്തറയിലെ വീട്ടിലെത്തി അസിസ്റ്റന്റ് കമ്മീഷണന്‍ ജെയ്‌സണ്‍ കെ എബ്രഹാമിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് താനിപ്പോള്‍ താമസിക്കുന്ന വീടും പറമ്പും കേസില്‍ മൊഴിമാറ്റിയതിന്റെ ഭാഗമായി കിട്ടിയതാണെന്നും കുറച്ചുപണം വേറെയും കിട്ടിയിട്ടുണ്ടെന്നും റജീന വെളിപ്പെടുത്തിയതായി പേലീസ് വൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നത്.
അതേസമയം ചേദ്യം ചെയ്യലിന്റെ വിവരങ്ങള്‍ പുറത്തുവിടുന്നത് അന്വേഷണത്തിന്റെ മുന്നോട്ടുള്ള പോക്കിനെ ബാിയ്ക്കുമെന്നതിനാല്‍ ഇത് സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പുറത്തു പറയാനാകില്ലെന്ന് അസിസറ്റന്റ് കമ്മീഷണര്‍ പറഞ്ഞു.
മൊഴിമാറ്റലും കോടതിയെ സ്വാധീനിക്കലുമടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ പുതുതായി അന്വേഷണചുമതല ഏല്‍പിച്ച എഡിജിപി വിന്‍സന്റ് എം പോളിനുമുമ്പാകെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ തന്നെ കൈമാറുമെന്നാണ് വിവരം. അതിനിടെ റജീനയെ തിരുവനന്തപുരത്ത് കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം സിജെഎം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications