വിലക്കയറ്റം: കേന്ദ്രം പരാജയമെന്ന് ഗവര്‍ണര്‍

വിലക്കയറ്റം തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. പെട്രോള്‍ വില വര്‍ദ്ധന ന്യായീകരിക്കാനാവില്ല. വിലവര്‍ദ്ധന സാമൂഹ്യ സുരക്ഷയെ ബാധിച്ചു. വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണം-നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
വിലക്കയറ്റം തടയാന്‍ സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കും. മെച്ചപ്പെട്ട അരി 16 രൂപയ്ക്ക് സപ്ലൈകോ വഴി ലഭ്യമാക്കും. പത്തനംതിട്ടയിലെ ആധുനിക അരിമില്ല് ഈവര്‍ഷം കമ്മീഷന്‍ ചെയ്യും. ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി പരിപോഷിപ്പിക്കും.
അവശ്യസാധനങ്ങള്‍ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കാന്‍ 337 കോടി ചിലവഴിക്കും. സംസ്ഥാനത്തെ ക്രമസമാധാനനില തൃപ്തികരമാണ്. കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ കഴിഞ്ഞു. പുല്ലുമേട് ദുരന്തം പോലുള്ളവ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും-അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി ഏഴ്,എട്ട്,ഒന്‍പത് തീയതികളില്‍ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്‍മേല്‍ ചര്‍ച്ചനടക്കും. 10നാണ് വി.എസ്.സര്‍ക്കാരിന്റെ ആറാമത് ബജറ്റ് അവതരിപ്പിക്കുന്നത്.
14 ന് ബജറ്റിനെക്കുറിച്ചുള്ള പൊതുചര്‍ച്ച. 16 നും പതിനേഴിനും ചര്‍ച്ച തുടരും. 23ന് വോട്ട്ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടുപ്പും. 24ന് വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി സഭപിരിയും.












Click it and Unblock the Notifications