Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീ പീഡനം: കുഞ്ഞാലിക്കുട്ടിക്കെതിരെ കേസ്

PK Kunjalikutty
തിരുവനന്തപുരം: മുസ്‌ലീം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ സ്ത്രീപീഡനത്തിന് കേസെടുക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശിച്ചു.

തിരുവനന്തപുരം പഴവങ്ങാടിയിലെ ഒരു ഹോട്ടലില്‍ വെച്ച് കുഞ്ഞാലിക്കുട്ടി തന്നെ പീഡിപ്പിച്ചതായി ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പീഡനത്തിനിരയായ റജീന നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് തിരുവനന്തപുരം വള്ളക്കടവ് സ്വദേശി പ്രദീപ് ലാല്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിന്‍ മേലാണ് നടപടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, തെളിവുനശിപ്പിക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളും കുഞ്ഞാലിക്കുട്ടിക്ക് മേല്‍ ചുമത്തപ്പെടും.

കേസ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷന്റെ പരിധിയില്‍ വരുന്നതിനാല്‍ ഫോര്‍ട്ട് പോലീസ് അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. മജിസ്‌ട്രേറ്റ് പി. ബഷീറിന്റേതാണ് ഉത്തരവ്.

വര്‍ഷങ്ങളോളം കേരള രാഷ്ട്രീയത്തില്‍ കത്തി നിന്ന ഐസ്ക്രീം പാര്‍ലര്‍ കേസില്‍ ഒരിയ്ക്കല്‍ പോലും കുഞ്ഞാലിക്കുട്ടി പ്രതിയായിരുന്നില്ല. വെള്ളിയാഴ്ചത്തെ കോടതി വിധിയോടെ കുഞ്ഞാലിക്കുട്ടി പ്രതിയാകുന്ന ആദ്യ സ്ത്രീപീഡനക്കേസാകും തിരുവനന്തപുരത്തേത്.കുഞ്ഞാലിക്കുട്ടിയെ കൂടാതെ രണ്ട് പേരെ കൂടി പ്രതിചേര്‍ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+