കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട് സിറ്റി: ചാണ്ടിക്ക് വിഎസിന്റെ മറുപടി

  • By Ajith Babu
Google Oneindia Malayalam News

VS Achuthanadan
തിരുവനന്തപുരം: സ്മാര്‍ട് സിറ്റി പദ്ധതി യാഥാര്‍ഥ്യമാകുന്നത് പ്രതിപക്ഷത്തെ അസ്വസ്ഥമാക്കുകയാണെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. സ്മാര്‍ട്ട് സിറ്റി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സ്മാര്‍ട് സിറ്റി കരാര്‍ വ്യവസ്ഥകളില്‍ നിന്ന് ടീകോം വ്യതിചലച്ചതാണ് പദ്ധതി വൈകാന്‍ കാരണം. 12% ഭൂമി സ്വതന്ത്രാവകാശമായി നല്‍കുമ്പോള്‍ അത് വില്‍ക്കില്ലെന്ന ഉറപ്പ് സര്‍ക്കാര്‍ നേടിയിട്ടുണ്ട്. കരാര്‍ വ്യവസ്ഥയിലേക്ക് ടീകോം തിരിച്ചു വന്നു. ടീകോം നിയോഗിച്ച സ്മാര്‍ട് സിറ്റി സിഇഒ ഫരീദ് അബ്ദുള്‍ റഹ്മാനെ മാറ്റുന്ന കാര്യത്തില്‍ ധാരണായിട്ടുണ്ടെന്നും വിഎസ് വെളിപ്പെടുത്തി.

യുഡിഎഫിന്റെ കാലത്തെ കരാറനുസരിച്ച് പൊതുമേഖലയില്‍ വികസിപ്പിച്ചെടുത്ത ഇന്‍ഫോപാര്‍ക്ക് വില്‍ക്കാനും ഇന്‍ഫോപാര്‍ക്ക് എന്ന പേര് ബ്രാന്‍ഡ് നെയിമായി ഉപയോഗിക്കാനുളള അവകാശം പോലും അടിയറ വെയ്ക്കാനും തീരുമാനിച്ചിരുന്നു. ആ തീരുമാനമായിരുന്നു മെച്ചമെന്ന് പറയാന്‍ പ്രതിപക്ഷത്തിന് തെല്ലും നാണം തോന്നുന്നില്ലേയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

ഇപ്പോള്‍ അമ്പലപ്പുഴ, ചേര്‍ത്തല, കൊരട്ടി എന്നിവിടങ്ങളിലേക്ക് ഇന്‍ഫോ പാര്‍ക്ക് വ്യാപിച്ചു കഴിഞ്ഞു. ടീകോമിന് കൊടുക്കാനിരുന്ന ഇന്‍ഫോ പാര്‍ക്കില്‍ മാത്രം ഇന്ന് 13,500 പേര്‍ ജോലിചെയ്യുന്നു. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് 3,500 പേര്‍ മാത്രമാണ് അവിടെ ജോലി ചെയ്തിരുന്നത് . ഇതൊന്നും തിരിച്ചറിഞ്ഞില്ലെങ്കില്‍ യുഡിഎഫിന്റെ വികസനമല്ല ഞങ്ങള്‍ക്കു വേണ്ടതെന്ന് കേരളത്തിലെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ പറയും.

ഇന്‍ഫോ പാര്‍ക്ക് വിട്ടുനല്‍കിയാല്‍ 2012ല്‍ 5,000 തൊഴില്‍ അവസരമാണ് യുഡിഎഫ് പറഞ്ഞിരുന്നത് . ഇന്ന് ഇന്‍ഫോപാര്‍ക്കില്‍ മാത്രം 13,500 പേര്‍ക്കാണ് തൊഴില്‍. 10,000 പേര്‍ക്കാണ് ഈ സര്‍ക്കാര്‍ കാലത്ത് അവിടെ പുതുതായി ജോലി ലഭിച്ചത് . ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന വിധത്തില്‍ ഇന്‍ഫോപാര്‍ക്ക് വികസിച്ചുകൊണ്ടിരിക്കുന്നു.

എറണാകുളം ജില്ലയില്‍ മറ്റു പാര്‍ക്കുകള്‍ ആരംഭിക്കില്ല എന്നതും കരാര്‍ ലംഘിച്ചാല്‍ വസ്തു തിരിച്ചെടുക്കാന്‍ വ്യവസ്ഥ ഇല്ലായിരുന്നതും 33,000 തൊഴിലിന് പകരം 100 ഏക്കര്‍ ഭൂമി നല്‍കാമെന്ന് പറഞ്ഞതും ആ കരാറിലെ കുഴപ്പങ്ങളായിരുന്നുവെന്ന് വിഎസ് ചൂണ്ടിക്കാട്ടി.

കിന്‍ഫ്രയുടെ 13 ഏക്കര്‍ ഭൂമിക്ക് സെസ് പദവി ലഭിക്കില്ല എന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. അത് ചാണ്ടിയുടെ ആഗ്രഹം മാത്രം, നേരത്തെ സെസ് അനുമതി നിഷേധിക്കപ്പെട്ടത് ഒരു തോടിന്റെ കാരണം പറഞ്ഞാണ് . ആ കാരണം ഇനി കേന്ദ്രത്തിന് പറയാനാകില്ല. വേറിട്ടു നില്‍ക്കുന്ന ഭൂമിയിലേക്ക് പാലം പണിതാല്‍ അനുമതി നല്‍കാമെന്ന സര്‍ക്കുലര്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട് സെസ് കിട്ടാതിരിക്കാന്‍ പാര വയ്ക്കരുതെന്ന് വിഎസ് പ്രതിപക്ഷ നേതാവിനെ ഉപദേശിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X