25 പൈസ വിസ്മൃതിയിലേക്ക്

റിസര്‍വ് ബാങ്ക് ഈ നാണയങ്ങള്‍ ജൂണ്‍ 30 മുതല്‍ പിന്‍വലിക്കുന്നതോടെ ഇതിന് വിലയില്ലാതാവും. ഈ നാണയങ്ങള്‍ മാറ്റിയെടുക്കാന്‍ ജൂലൈ 30 വരെ റിസര്‍വ് ബാങ്ക് ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ബാങ്കിന്റെ എല്ലാ ഇഷ്യു ഓഫീസുകളിലും ചെറിയ നാണയ ഡിപ്പോകളുള്ള എല്ലാ ബാങ്കുകളുടെയും ശാഖകളിലും ഇതിന് സൗകര്യമുണ്ടാകും. എസ്ബിഐയും എസ്ബിടിയുമടക്കം 19 ബാങ്കില്‍ ഈ സൗകര്യം ലഭിക്കും.
ഈ നാണയങ്ങള്‍ ഉപയോഗിച്ച് നിയമപരമായി വായ്പ വീട്ടാവുന്ന അവസ്ഥ(ലീഗല്‍ ടെന്‍ഡര്‍)പണമിടപാടുകളിലും കണക്കുകളിലും ജൂണ്‍ 30 മുതല്‍ അവസാനിക്കും.
ഈ നാണയങ്ങളുടെ വിനിമയം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വന്‍തോതില്‍ കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇവയുടെ വിനിമയം അവസാനിപ്പിയ്ക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.












Click it and Unblock the Notifications