ബാംഗ്ലൂരിലെ ഭുവനേശ്വരി ദേവി പ്രതിമക്ക് 25 കോടി
ബാംഗ്ലൂര്‍: ഹൈദരാബാദിലെ ലുംബിനി വനത്തിലുള്ള ബുദ്ധപ്രതിമയുടെ മാതൃകയില്‍ ഭുവനേശ്വരി ദേവിയുടെ പ്രതിമ സ്ഥാപിയ്ക്കാന്‍ ബാംഗ്ലൂര്‍ ഒരുങ്ങുന്നു.
പ്രതിമ സ്ഥാപിയ്ക്കാന്‍ 25 കോടി രൂപ അടുത്ത സംസ്ഥാന ബജറ്റില്‍ അനുവദിയ്ക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ അറിയിച്ചു. അഖിലേന്ത്യ സാഹിത്യ സമ്മേളനവേദിയിലാണു പ്രഖ്യാപനം നടത്തിയത്.
അറിവിന്റെയുംം സ്ത്രീ ശക്തിയുടേയും ദേവിയാണ് ഭൂവനേശ്വരി ദേവി. നടപടികള്‍ ഏപ്രിലില്‍ ആരംഭിക്കും. കന്നഡ സാഹിത്യ പരിഷത്ത് കെട്ടിട നിര്‍മാണത്തിന് അഞ്ചു കോടി രൂപയും കന്നഡ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ 10 കോടി രൂപയും നല്‍കുമെന്നും യെഡിയൂരപ്പ പറഞ്ഞു.












Click it and Unblock the Notifications