കള്ളപ്പണക്കാരുടെ പട്ടകിയില്‍ കൊച്ചി ടീം ഉടമകളും?

2009 മാര്‍ച്ച് 18ന് തന്നെ കള്ളപ്പണക്കാരുടെ പട്ടിക കേന്ദ്ര സര്‍ക്കാരിന് ജര്‍മ്മന്‍ ഭരണകൂടം കൈമാറിയിരുന്നു. 18 പേരുടെ പട്ടികയാണ് തങ്ങളുടെ കൈവശമുള്ളതെന്നും ഇതില്‍ 15 പേരുടെ പേരുകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിടുന്നതെന്നും തെഹല്‍ക അധികൃതര്‍ അറിയിച്ചു.
കള്ളപ്പണക്കാരുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ സുപ്രീം കോടതിക്കു കൈമാറിയിരുന്നു. എന്നാല്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
മനോജ് ധുപേലിയ, രാഹുല്‍ ധുപേലിയ, മോഹന്‍ ധുപേലിയ, ഹാഷ്മുഖ് ഗാന്ധി, ചിന്തന്‍ ഗാന്ധി, ദിലീപ് മെഹ്ത, അരുണ്‍ മെഹ്ത, അരുണ്‍ കൊച്ചാര്‍, ഗുണവന്തി മെഹ്ത, രജനീകാന്ത് മെഹ്ത, പ്രബോദ് മെഹ്ത, അശോക് ജയ്പുരിയ എന്നീ 12 വ്യക്തികളുടെ പേരുകളാണ് പട്ടികയിലുള്ളത്. ഇതിന് പുറമേ കള്ളപ്പണനിക്ഷേപമുള്ള മൂന്നു ട്രസ്റ്റുകളുമുണ്ട്. രാജ് ഫൗണ്ടേഷന്‍, ഉര്‍വശി ഫൗണ്ടേഷന്‍, അംബ്രുനോവ ട്രസ്റ്റ് എന്നിവയാണ് മൂന്നു സ്ഥാപനങ്ങള്‍. ഈ മൂന്നു ട്രസ്റ്റുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഇന്ത്യക്ക് പുറത്താണ്.
പട്ടികയിലുള്ള 15 പേരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചശേഷം ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്ന് തെഹല്‍ക അറിയിച്ചു. ഒരു പ്രമുഖ ഇന്ത്യന്‍ കോര്‍പറേഷന്റെ ചെയര്‍മാന്റെ പേരും തങ്ങളുടെ പക്കലുണ്ടെന്ന് തെഹല്‍ക അവകാശപ്പെട്ടു. ഇവര്‍ക്ക് പറയാനുള്ളത് കേട്ടത് ശേഷം ഈ പേരും പുറത്തുവിടുമെന്ന് അവര്‍ അറിയിച്ചു.












Click it and Unblock the Notifications