ആത്മഹത്യശ്രമം; ഉണ്ണികൃഷ്ണന്റെ ഇളയച്ഛന്‍ മരിച്ചു
ദില്ലി: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സന്ദീപ് ഉണ്ണികൃഷ്ണന്റെ കുടുംബത്തിനു നീതി ലഭിച്ചില്ലെന്നാരോപിച്ചു പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ കണ്ണമ്പത്ത് കെ. മോഹനന്‍(54) അന്തരിച്ചു.
വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു അന്ത്യം. സന്ദീപ് ഉണ്ണികൃഷ്ണന്റെ പിതൃസഹോദരനാണ് ഇദ്ദേഹം. 96 ശതമാനം പൊള്ളലേറ്റ ഇദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സന്ദീപ് ഉണ്ണികൃഷ്ണനുമായി വളരെ ആത്മബന്ധം പുലര്‍ത്തിയിരുന്നയാളാണു മോഹനന്‍. സന്ദീപിന്റെ മരണത്തിനുശേഷം ഏറെ വ്യാകുലനായാണു കാണപ്പെട്ടത്.
മുംബൈ ഭീകരാക്രമണ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചില്ലെന്നും സന്ദീപ് ഉണ്ണികൃഷ്ന്റെ കുടുംബത്തിനു നീതി ലഭിച്ചില്ലെന്നും ആരോപിച്ചാണു മോഹനന്‍ ആളുകള്‍ നോക്കി നില്‍ക്കേ വ്യാഴാഴ്ച വൈകിട്ട് വിജയ് ചൗക്കില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്.
അദ്ദേഹം തീ കൊളുത്തിയ സ്ഥലത്തിനു സമീപത്തുനിന്നു കിട്ടിയ നോട്ട്പുസ്തകത്തില്‍ എഴുതിയ മേല്‍വിലാസത്തില്‍നിന്നാണു വ്യക്തിയെ മനസിലാക്കിയത്. ഭീകരവാദത്തിനെതിരേയുളള സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിച്ചുകൊണ്ടുളള കുറിപ്പുകളാണു നോട്ട്പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications