മുനീറിന് എല്ലാം അറിയാമായിരുന്നു: കുഞ്ഞാലിക്കുട്ടി

മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലുകള്‍. വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
യുഡിഎഫിലെയും എല്‍ഡിഎഫിലെയും ഓരോ പാര്‍ട്ടികള്‍ ഈ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും കൊച്ചിയാണ് ഗൂഢാലോചനയുടെ കേന്ദ്രമായതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടിയിലെ ചിലരുടെ അതിമോഹമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി മുനീറിന്റെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിയ്ക്കാനും തയാറായി.
പാര്‍ട്ടിക്കും തനിക്കും അപകീര്‍ത്തികരമായ വാര്‍ത്ത കൊടുക്കില്ലെന്ന് ഹൈദരലി ശിഹാബ്തങ്ങള്‍ക്ക് കൊടുത്ത വാക്കാണ് മുനീര്‍ തെറ്റിച്ചത്. വാര്‍ത്ത വരുന്നത് മുനീറിന് അറിയാമായിരുന്നു. വാര്‍ത്ത കൊടുക്കില്ലെന്ന് ഉറപ്പാക്കണമെന്ന് . അഹമ്മദും ഹൈദരലി ശിഹാബ് തങ്ങളും മുനീറിനോട് ആവശ്യപ്പെട്ടിരുന്നു. നോക്കട്ടെ എന്നായിരുന്നു മറുപടി. എനിക്കെതിരായ വാര്‍ത്ത മുനീര്‍ തടയണമായിരുന്നു'' കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്റെ പക്കലുള്ള തെളിവുകള്‍ പുറത്തുവന്നാല്‍ ''രാഷ്ട്രീയക്കാര്‍ മാത്രമല്ല നാറുക, ബസിനസ്സുകാരുണ്ട്, സിനിമാക്കാരുണ്ട്. തെളിവുകളെല്ലാം ഉണ്ടാക്കിയതും ഗൂഢാലോചനാകാര്യങ്ങള് ഏകോപിപ്പിച്ചതും റൗഫ് ആണ്. എന്നെ ബ്ലാക്ക്മെയില്‍ ചെയ്യലായിരുന്നു ഉദ്ദേശ്യം''കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിവാദത്തിലകപ്പെട്ട പി ശശിയെക്കുറിച്ചും ലീഗ് നേതാവ് പ്രതികരിച്ചു. ശശി എന്നെ സഹായിച്ചുഎന്നാണ് പറയുന്നത്. എന്നാല്‍ എന്നെ കുടുക്കാനായി അന്വേഷണം നീട്ടിനീട്ടിക്കൊണ്ടുപോവുകയാണ് ചെയ്തത്''കുഞ്ഞാലിക്കുട്ടി ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു.
തനിക്ക് ലഭിച്ച തെളിവുകള്‍ എന്തുചെയ്യണമെന്ന കാര്യം ശനിയാഴ്ച യുഡിഎഫ് നേതാക്കളുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications