Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതികരണം തങ്ങളുമായി ആലോചിച്ചശേഷം: മുനീര്‍

കോഴിക്കോട്: ഇന്ത്യാവിഷന്റെ ഐസ്്ക്രീം പാര്‍ലര്‍ കേസ് വാര്‍ത്തയുമായി ബന്ധപ്പെട്ട് തനിയ്‌ക്കെതി മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ ആരോപണത്തെപ്പറ്റി പാര്‍ട്ടി പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി ആലോചിച്ച ശേഷം പ്രതികരിക്കുമെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി ഡോഎംകെ. മുനീര്‍.

അതിനിടെ മുസ്ലീം ലീഗിന്റെ അടിയന്തര യോഗം ശനിയാഴ്ച പാണക്കാട്ട് ചേരുകയാമ്. കുഞ്ഞാലിക്കുട്ടിയുടെ വിവാദ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നേതൃയോഗം ചേരുന്നത്. എംകെ മുനീറും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യാവിഷന്‍ വാര്‍ത്ത മുനീറിന്റെ അറിവോടെയാണെന്നും അത് തടയാന്‍ അദ്ദേഹം ശ്രമിച്ചില്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടി മനോരമ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നത്.

ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം ലംഘിക്കില്ല. പറയാനുള്ളതെല്ലാം പാര്‍ട്ടി നേതൃത്വത്തോടു പറഞ്ഞിട്ടുണ്ട്. അക്കാര്യം അവര്‍ക്കു ബോധ്യപ്പെട്ടിട്ടുണ്ടെന്നാണു വിശ്വാസം.

പാര്‍ട്ടിയുടെ വിശ്വസ്ത പ്രവര്‍ത്തകനാണു താന്‍. അച്ചടക്കം ലംഘിക്കില്ല. ലീഗ് സെക്രട്ടേറിയറ്റ് യോഗതീരുമാനത്തില്‍ ഉറച്ചുനില്‍ക്കണമെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും മുനീര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+