ഐസ്‌ക്രീം: ലീഗിന് വിഎസിന്റെ മറുപടി

മുഖ്യമന്ത്രിയുടെ ഓഫീസാണ് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള പുതിയ ഗൂഢാലോചനയുടെ കേന്ദ്രമെന്ന മുസ്‌ലീം ലീഗ് നേതൃത്വത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഐസ്‌ക്രീം വിവാദത്തില്‍ ശനിയാഴ്ച നിലപാട് മാറ്റിയ ലീഗ് നേതൃത്വം ഗൂഢാലോചനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് ആരോപിച്ചിരുന്നു. വിവാദത്തിലേക്ക് സിപിഎമ്മിനെയും വലിച്ചിഴയ്ക്കുകയെന്ന തന്ത്രമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തലുകള്‍.
ലീഗിന്റെ ആരോപണത്തിനെതിരെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും നേരത്തെ പ്രതികരിച്ചിരുന്നു. ഗൂഢാലോചനയെക്കുറിച്ച് അറിവുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് ഉമ്മന്‍ ചാണ്ടി അത് പൊലീസിനെ അറിയിച്ചില്ലെന്ന് അദ്ദേഹം ചോദിച്ചു. തെളിവുകള്‍ ഹാജരാക്കിയാല്‍ ഇതേപ്പറ്റി അന്വേഷിയ്ക്കാമെന്നും കോടിയേരി വ്യക്തമാക്കി.












Click it and Unblock the Notifications