പാര്‍ട്ടിയ്ക്ക് പി ശശിയുടെ കത്ത്

വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടി രഹസ്യങ്ങള്‍ പരസ്യമാക്കുകയാണെന്നും ശശി കത്തിലൂടെ കുറ്റപ്പെടുത്തുന്നു. വിഎസ് മാധ്യമങ്ങളിലൂടെ തന്നെ വിചാരണ നടത്താനാണ് ശ്രമിയ്ക്കുന്നത്. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ തന്നെ വേദനിപ്പിച്ചു. മാധ്യമങ്ങളിലൂടെ നടത്തുന്ന വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കണം. താന്‍ പാര്‍ട്ടിക്ക് വേണ്ടി ഏറെ പ്രവര്‍ത്തിച്ചയാളാണ്. കുടിപ്പക തീര്‍ക്കുന്ന തരത്തിലാണ് വിഎസ് പെരുമാറുന്നത്.
അസുഖം ഭീകരമായപ്പോഴാണ് പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തത്. വലതുഭാഗത്തിന് തളര്‍ച്ചയുണ്ടെന്നാണ് തിരുവനന്തപും മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇപ്പോള്‍ ചികിത്സിച്ചില്ലെങ്കില്‍ വലതുകാല്‍ പൂര്‍ണമായും തളര്‍ന്നുപോകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും കത്തില്‍ അദ്ദേഹം വിശദീകരിയ്ക്കുന്നു.












Click it and Unblock the Notifications