വിവാദം ചാനല്‍ റേറ്റ് കൂട്ടാന്‍; കുഞ്ഞാലിക്കുട്ടി

കുഞ്ഞാലിക്കുട്ടിയെ കുരുതി നല്‍കിയാല്‍ ഇവരുടെ ശ്രമങ്ങള്‍ വിജയിക്കുമെന്നാണ് ഇക്കൂട്ടര്‍ കരുതിയത്. ഉമ്മന്‍ചാണ്ടിയുടെ ഫോണ്‍കോളാണ് ഈയൊരു വലിയ ഗൂഢാലോചന പുറത്തെത്തിക്കാന്‍ സഹായിച്ചത്. കല്‍പ്പറ്റയില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാഴിരുന്നു ഉമ്മന്‍ചാണ്ടി ഈ വിവരം ഫോണില്‍ വിളിച്ച് അറിയിച്ചത്.
ഗൂഢാലോചനയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അതോടൊപ്പം പുറത്തുവന്നത് ചാരം മൂടിയ അഴിമതിക്കേസുകളുടെ കഥകളാണ്. ലാവലിന്‍ ഉള്‍പ്പെടെയുള്ളവ അതിലുണ്ട്. ഇത് പുറത്തുവരുന്നതോടെ കേരള രാഷ്ട്രീയത്തില്‍ വന്‍ സ്‌ഫോടനമുണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു.
പരിപാടിയില്‍ പങ്കെടുത്ത യുഡിഎഫ് നേതാക്കളെല്ലാം കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചു കൊണ്ടാണ് സംസാരിച്ചത്. അതേ സമയം മലപ്പുറത്തെ മോചനയാത്രയുടെ വേദികളില്‍ മുനീറിന്റെ അസാന്നിധ്യം ശ്രദ്ധേയമായി.


Click it and Unblock the Notifications