നിതീഷിന് ബില്‍ഗേറ്റ്‌സിന്റെ പ്രശംസ
പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ ഗേറ്റ്‌സിന്റെ പ്രശംസ. സംസ്ഥാനത്തു നിതീഷ് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
സംസ്ഥാനത്തിനുള്ള സാമ്പത്തിക സഹായങ്ങള്‍ ഭാവിയിലും തുടരുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. നിതീഷിന് സ്വന്തം െൈകപ്പടയില്‍ അയച്ച കത്തിലാണ് ഗേറ്റ്‌സ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ആരോഗ്യമേഖലയിലാണ് ഏറ്റവുമധികം പുരോഗതിയുണ്ടായതെന്ന് കത്തില്‍ ഗേറ്റ്‌സ് വിശദീകരിയ്ക്കുന്നു.
സംസ്ഥാനത്തു പോളിയോ വിതരണത്തിനായി ബില്‍ ഗേറ്റ്‌സിന്റെയും മെലിന്‍ഡ ഗേറ്റ്‌സിന്റെയും നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളളില്‍ പോളിയോ വൈറസ് രാജ്യത്തു നിന്നും തുടച്ചുനീക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് ഗേറ്റ്‌സ് കരുതുന്നത്.
ആരോഗ്യമേഖലയില്‍ കൂടുതല്‍ ധനസഹായം നല്‍കുമെന്നും സംസ്ഥാനം വീണ്ടും സന്ദര്‍ശിക്കുമെന്നും ഗേറ്റ്‌സ് പറഞ്ഞു. കഴിഞ്ഞ മേയില്‍ ഗേറ്റ് ബിഹാര്‍ സന്ദര്‍ശിച്ചിരുന്നു.












Click it and Unblock the Notifications