മേജര്‍ പീഡിപ്പിച്ചെന്ന് വിദ്യാര്‍ഥിനിയുടെ പരാതി
ജയ്പുര്‍: മയക്കുമരുന്നു നല്‍കി കരസേനാ മേജര്‍ ബലാത്സംഗം ചെയ്തതായി വിദ്യാര്‍ഥിനിയുടെ പരാതി. ജയ്പുരിലെ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനിയാണ് മേജര്‍ ഉമേഷ് സ്വാമിക്കെതിരെ കര്‍ദ്ദാനി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ നവംബറിലാണ് സംഭവം. വിവാഹാഭ്യര്‍ഥനയുമായി ഉമേഷിന്റെ കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ സമീപിച്ചിരുന്നു. വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചു.
ഇതിനിടെ വിവാഹത്തെക്കുറിച്ച് സംസാരിക്കാനെന്നുപറഞ്ഞ് വിദ്യാര്‍ഥിനിയെ ജയ്പുരിലെ ഹോട്ടലിലേക്ക് വിളിപ്പിച്ച ഉമേഷ് മയക്കുമരുന്നു നല്‍കിയശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു എന്നാണ് പരാതി. ഈ സംഭവത്തിനുശേഷം ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയെ്തന്നും ആരോപിയ്ക്കുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ മേല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications