ഗൂഢാലോചനയുടെ തെളിവുകള്‍ ലീഗ് കൈമാറി

ഈ തെളിവുകളെ സംബന്ധിച്ച് യുഡിഎഫിലെ മറ്റു ഘടകക്ഷികളുമായി ചര്‍ച്ച ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. രഹസ്യ ബോംബുകളാണ് തന്റെ പക്കലുള്ളതെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കുഞ്ഞാലികുട്ടി വെളിപ്പെടുത്തിയിരുന്നു.
തനിക്കെതിരെ ആരോപണമുന്നയിച്ച റൗഫും ചാനല്‍ റിപ്പോര്‍ട്ടറും നടത്തിയ രഹസ്യഫോണ്‍ വിളിയുടെ തെളിവുകള്‍, എറണാകുളത്തെ ഹോട്ടലില്‍ നടത്തിയ രഹസ്യയോഗങ്ങളുടെ വിശദാംശങ്ങള്‍എന്നിവയാണ് ഉമ്മന്‍ ചാണ്ടിക്കു കൈമാറിയതെന്ന് സൂചനകളുണ്ട്.
ഗൂഡാലോചനയില്‍ എല്‍.ഡി.എഫിലെയും യു.ഡി.എഫിലെയും ഓരോ ഘടകക്ഷികള്‍ക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയ കുഞ്ഞാലിക്കുട്ടി, ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടിട്ടുണ്ടെന്നും ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് ഏതാനും ഫോണ്‍വിളികളുടെ രേഖകളാണ് ലീഗിന്റെ കൈയ്യിലുള്ളതെന്ന് അറിയുന്നു.
യുഡി.എഫിലെ മറ്റു നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം വിശദാംശങ്ങള്‍ അറിയിക്കാമെന്നും കാത്തിരിക്കുവെന്നും ഉമ്മന്‍ ചാണ്ടി ലീഗ് നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പറഞ്ഞു.
രഹസ്യ ബോംബുകള്‍ പുറത്തുവിടുമെന്ന കുഞ്ഞാലിക്കുട്ടിയുടെ അവകാശവാദത്തോട് റൗഫ് ശനിയാഴ്ച പ്രതികരിച്ചിരുന്നു. ധൈര്യമുണ്ടെങ്കില്‍ തെളിവ് പുറത്തുവിടട്ടെയെന്നും ബോംബ് കൈയ്യിലിരുന്ന് പൊട്ടാതെ കുഞ്ഞാലിക്കുട്ടി സൂക്ഷിയ്ക്കണമെന്നും റൗഫ് പറഞ്ഞിരുന്നു.












Click it and Unblock the Notifications