Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂഢാലോചനക്ക് തെളിവുണ്ടെങ്കില്‍ നല്‍കണം പിണറായി

തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഗൂഢാലോചന നടത്തിയതിന്റെ എന്തെങ്കിലും തെളിവ് ലീഗിന്റെ പക്കലുണ്ടെങ്കില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചന നടത്തിയെന്ന മുസ്ലിം ലീഗിന്റെ ആരോപണം ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പിണറായി പറഞ്ഞു. പ്രശ്‌നം കൈവിട്ടുപോകുന്നു എന്നു കാണുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ പ്രതിക്കൂട്ടിലാക്കാനാണ് ശ്രമം.

ജഡ്ജിമാരെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ നിയമപ്രകാരം അന്വേഷിക്കാന്‍ കഴിയുമെങ്കില്‍ അന്വേഷിക്കും. ഇക്കാര്യത്തില്‍ ജുഡീഷ്യറിക്കും ബാധ്യതയുണ്ട്. അവരുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടിരിക്കുകയാണ്. തെറ്റുകാര്‍ക്കെതിരേ നടപടി സ്വീകരിച്ച് ജുഡീഷ്യറിയുടെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കണം.

വരുന്ന തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് മികച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും പിണറായി വിജയന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പുതിയ സംഭവങ്ങളിലൂടെ വെളിപ്പെടുത്തുന്നത് യുഡിഎഫിന്റെ ജീര്‍ണതയാണ്. യുഡിഎഫ് ഭരണത്തിലിരിക്കുമ്പോള്‍ അധികാരം എങ്ങനെ ദുര്‍വിനിയോഗം ചെയ്തു എന്നാണ്. റൗഫും കൂട്ടരും അക്കാലത്ത് അധികാരദല്ലാളന്‍മാരായി.

ഐസ്‌ക്രീം വിവാദത്തില്‍ മലയാള മനോരമയില്‍ വന്ന മുഖപ്രസംഗത്തെയും പേരെടുത്ത് പറയാതെ പിണറായി വിമര്‍ശിച്ചു. എത്രമാത്രം പരിഹാസ്യമാണ് അതിലെ പരാമര്‍ശങ്ങള്‍. തിരഞ്ഞെടുപ്പ് മുന്നില്‍ കാണുമ്പോള്‍ ഒളിക്യാമറയെ അഭയംപ്രാപിക്കുന്നത് തരംതാണരാഷ്ട്രീയമാണെന്നാണ് മുഖപ്രസംഗത്തിലെ പരാമര്‍ശം. ഇതിന് പിന്നില്‍ എല്‍ഡിഎഫാണെന്നും മുഖപ്രസംഗത്തിലുണ്ട്. പുതിയ വെളിപ്പെടുത്തലില്‍ എവിടെയാണ് ഞങ്ങള്‍ വരുന്നത്. റൗഫും മുനീറും ഇന്ത്യാവിഷനുമല്ലേ ഇതുകൊണ്ടുവന്നത്. മുഖപ്രസംഗം അങ്ങേയറ്റം പരിഹാസ്യമായിപ്പോയെന്നും പിണറായി പറഞ്ഞു.

അവധിയില്‍ കഴിയുന്ന പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശി സംസ്ഥാന കമ്മിറ്റിക്കെഴുതിയ കത്തിനെക്കുറിച്ചോ ശശിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകളെക്കുറിച്ചോ വ്യക്തമായി പ്രതികരിക്കാന്‍ പിണറായി തയ്യാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+