കുഞ്ഞാലിക്കുട്ടിക്കെതിരെ അന്വേഷണം തുടങ്ങി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു, തെളിവുകള്‍ നശിപ്പിച്ചു, ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടു തുടങ്ങിയ കുറ്റങ്ങളാണ് മുന്‍മന്ത്രിക്കെതിരെ എഫ്‌ഐആറില്‍ ആരോപിച്ചിരിക്കുന്നത്.
വള്ളക്കടവ് സ്വദേശി എഫ്. പ്രദീപ്ലാല്‍ നല്‍കിയ സ്വകാര്യ ഹര്‍ജിയെത്തുടര്‍ന്നാണു കേസ്. ഇതിനിടെ ഹര്‍ജിക്കാരനെതിരെ കുഞ്ഞാലിക്കുട്ടി മാനനഷ്ടത്തിനു വക്കീല്‍ നോട്ടീസും അയച്ചു. സുപ്രീംകോടതി നിയമിച്ച അന്വേഷണ സംഘത്തലവന്‍ എന്ന നിലയില്‍ അന്നത്തെ ഐജിയും ഇന്നത്തെ ഡിജിപിയുമായ ജേക്കബ് പുന്നൂസ്, മറ്റൊരു ഐജി ശേഖരന്‍ മിനികോടന്‍ എന്നിവര്‍ അന്വേഷിച്ചു തനിക്കു പങ്കില്ലെന്നു വ്യക്തമാക്കിയ സംഭവത്തില്‍ വ്യാജ പരാതി നല്‍കി എന്ന പേരിലാണു കുഞ്ഞാലിക്കുട്ടിയുടെ നോട്ടീസ്.












Click it and Unblock the Notifications