Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗിലുണ്ടായ തെറ്റിദ്ധാരണകള്‍ പരിഹരിച്ചു

Kunjalikutty-Muneer
കോഴിക്കോട്: പാര്‍ട്ടിയിലുണ്ടായ തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും പരിഹരിച്ചതായി അഖിലേന്ത്യാധ്യക്ഷന്‍ ഇ അഹമ്മദ്. കോഴിക്കോട് ചേര്‍ന്ന ലീഗ് നേതൃയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയില്‍ എല്ലാവരും ഒന്നിച്ചുനീങ്ങും. ലീഗിന്റെ പേരിലുള്ള എല്ലാ വിവാദങ്ങള്‍ക്കും ഇതോടെ വിരാമമിട്ടിരിക്കുകയാണ്. ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്ന കാര്യത്തില്‍ മുനീര്‍ തന്നെ തീരുമാനമെടുക്കുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ അറിയിച്ചു. മുനീര്‍ നല്‍കിയ വിശദീകരണം പാര്‍ട്ടിക്ക് ബോധ്യപ്പെട്ടു. മുനീറിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുനീര്‍ മേധാവിയായ ഒരു ചാനലില്‍ ഇക്കാര്യം വന്നതിലുള്ള സങ്കടം പ്രകടിപ്പിക്കുക മാത്രമാണ് കുഞ്ഞാലിക്കുട്ടി ചെയ്തത്. മുനീറിന്റെ ആഗ്രഹപ്രകാരമല്ല അദ്ദേഹം ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നതെന്നും പെട്ടന്ന് ആ സ്ഥാനമൊഴിയാന്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ എവിടെയും മുനീറിനെതിരേ പറഞ്ഞിട്ടില്ലെന്നും തന്റെ വരികള്‍ക്കിടയില്‍ വായിക്കപ്പെട്ട വാക്കുകളാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പബ്ലിക് ലിമിറ്റഡ് കമ്പനി എന്ന നിലയില്‍ ഇന്ത്യാവിഷന്റെ ചെയര്‍മാന്‍ സ്ഥാനം ഇപ്പോള്‍ ഉപേക്ഷിയ്ക്കാനാവില്ലെന്ന് താന്‍ പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയതായി മുനീര്‍ പറഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ ഇക്കാര്യം താന്‍ സ്വമേധയാ വിശദീകരിക്കുകയായിരുന്നു. അല്ലാതെ പാര്‍ട്ടി ഇക്കാര്യത്തില്‍ തന്നോട് ഒരു വിശദീകരണവും ആവശ്യപ്പെട്ടിട്ടില്ലെന്നും മുനീര്‍ പറഞ്ഞു.

ലീഗ് യോഗം നടക്കും മുമ്പെ കുഞ്ഞാലിക്കുട്ടിയും മുനീറും കൂടിക്കാഴ്ച നടത്തിയിരുന്നു. കോഴിക്കോട് ഒരു സ്വകാര്യ ഹോട്ടലില്‍ ഇ അഹമ്മദിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഇരുവരും തമ്മില്‍ ഉടലെടുത്ത അഭിപ്രായവ്യത്യാസം പരിഹരിക്കുന്നതിനായിരുന്നു കൂടിക്കാഴ്ച ഇതിന് ശേഷമായിരുന്നു ഇരുവരും യോഗത്തിനെത്തിയത്.

അതേ സമയം ലീഗില്‍ ഒരു താത്കാലിക വെടിനിര്‍ത്തല്‍ മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നാണ് സൂചനകള്‍. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് മുന്നണിയിലെ രണ്ടാംകക്ഷിയിലുണ്ടാവുന്ന ആഭ്യന്തരപ്രശ്‌നങ്ങള്‍ തിരിച്ചടിയാവുമെന്ന് മുന്നണിയ്ക്ക് ഭയമുണ്ട്. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് കാര്യങ്ങള്‍ ഒതുക്കിതീര്‍ക്കണമെന്ന് അവര്‍ ലീഗിനെ അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ലീഗില്‍ താത്കാലികമായെങ്കിലും വെടിനിര്‍ത്തല്‍ ഉണ്ടായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+