• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഓഹരി വിപണിയില്‍ മ്ളാനത

മുംബൈ: ഫെബ്രുവരി ഏഴ് തിങ്കളാഴ്ച ഓഹരി വിപണിയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടായില്ല. നിഫ്ടിയും സെന്‍സെക്സും ഉയര്‍ന്നെങ്കിലും കാര്യമായ ചലനങ്ങളില്ലാതെയായിരുന്നു വിപണി നീങ്ങിയത്.

സെന്‍സെക്സ് 18,037.19 (29.04)

നിഫ്ടി 5,396.00 (0.25)

ചില രംഗങ്ങളില്‍ നഷ്ടമുണ്ടാക്കുകയും ചെയ്തു. എന്നാല്‍ ചില ഓഹരികള്‍ മെച്ചം ഉണ്ടാക്കി. സുസ്ലോണ്‍ എനര്‍ജി, ഹീറൊ ഹോണ്ട, ഐടിസി, ഡിഎല്‍എഫ് തുടങ്ങിയ ഓഹരികളാണ് മൂന്ന് ശതമാനത്തോളം ഉയര്‍ന്നത്. എന്നാല്‍ പഞ്ചാബ് നാഷണല്‍ ബാങ്ക്, സിപ്ല, റാണ്‍ബാക്സി, വിപ്രൊ തുടങ്ങിയ ഓഹരികള്‍ മൂന്ന് ശതമാനം വരെ നഷ്ടം ഉണ്ടാക്കി.

യൂറോപ്യന്‍ വിപണി ശക്തമായിരുന്നെങ്കിലും അത് ഇന്ത്യന്‍ വിപണിയില്‍ ചലനങ്ങള്‍ ഉണ്ടാക്കിയില്ല. കഴിഞ്ഞ ദിവസം നാസ്ഡാക്കും മുകളിലേയ്ക്കായിരുന്നു. വരും ദിവസങ്ങളില്‍ നിഫ്ടി 5370നും 5350നും ഇടയ്ക്കായിരിയ്ക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. എന്നാല്‍ വീണ്ടും നിഫ്ടി താഴോട്ട് പോയേയ്ക്കും.

വികസ്വര വിപണികളില്‍ നിന്ന് വിദേശ ഫണ്ടുകള്‍ കഴിഞ്ഞ ആഴ്ച പിന്‍വലിച്ച തുക 700 കോടി ഡോളറാണ്. വിദേശ ഫണ്ടുകള്‍ കാര്യമായി രംഗത്ത് ഇല്ലാത്തതാണ് വിപണി മ്ലാനമായി തുടരുന്നതെന്നാണ് വിലയിരുത്തല്‍.

English summary
The markets were trading in rangebound for most part of the day amid volatility albeit less than previous trading sessions. The broader markets too ended in red with minor losses. Overall, it was a quiet session for the markets indicating lack of conviction among participants. The Sensex shut shop at 18037.19 up 29.04 points or 0.16% and the Nifty ended at 5396 up 0.25 points. About 1140 shares advanced, 1714 shares declined, and 456 shares remain unchanged.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X