• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നോക്കിയക്ക് വിപി 7നോ ആന്‍ഡ്രോയിഡോ?

  • By Ajith Babu
ഫ്രാങ്ക്ഫര്‍ട്ട്: മാറുന്ന വിപണിയ്‌ക്കൊപ്പം മത്സരിയ്ക്കാന്‍ നോക്കിയ വന്‍ അഴിച്ചുപണിക്കൊരുങ്ങുന്നു ലേകത്തേറ്റവും വലിയ മൊബൈല്‍ ഫോണ്‍ കമ്പനി ഭരണ-സാങ്കേതികതലങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രകടനം മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ ഭരണതലത്തിലുണ്ടാവുമെന്ന മാറ്റത്തില്‍ ഒട്ടേറെ എക്‌സിക്യൂട്ടീവുകള്‍ കമ്പനിയുടെ പടിയ്ക്ക് പുറത്താവുമെന്ന് ഉറപ്പായി കഴിഞ്ഞു.

എതിരാളികളായ വന്‍കിട കമ്പനികള്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. 2010 ഡിസംബറിലെ കണക്കു പ്രകാരം പോയ വര്‍ഷത്തെ അപേക്ഷിച്ച് നോക്കിയയുടെ ലാഭത്തിലുണ്ടായ കുറവ് 21 ശതമാനമാണ്. നോക്കിയയുടെ വിപണിയിലെ പങ്ക് 35 ശതമാനത്തില്‍ നിന്ന് 31 ശതമാനമായി ഇടിഞ്ഞു. ശിശുക്കളായിരുന്ന പല മൊബൈല്‍ കമ്പനികളും എന്തിന് ചൈനീസ് ഹാന്‍ഡ് സെറ്റുകള്‍ പോലും വിപണി പിടിച്ചടക്കുന്ന കാലത്താണ് നോക്കിയക്ക് തിരിച്ചടി നേടുന്നത്.

കഴിഞ്ഞ സെപ്റ്റംബറില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റ സ്റ്റീഫന്‍ എലോപാണ് പുതിയ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കുന്നത്. മൈക്രോസോഫ്റ്റില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ വരവ്. പുതിയ അഴിച്ചുപണികള്‍ നടക്കുന്നതോടെ മൊബൈല്‍ഫോണ്‍ യൂണിറ്റിന്റെ ചുമതലയുള്ള മേരി ടി മക്ഡവലും വിപണന വിഭാഗം ചുമതലക്കാരനായ നിക്കലാസ് സാവന്‍ഡറും പദവികളില്‍ നിന്ന് തെറിച്ചേക്കും. ഇവരെക്കൂടാതെ ചീഫ് ഡവലപ്‌മെന്റ് ഓഫീസര്‍ കായ് ഒയിസ്റ്റമോ, സേവനവിഭാഗം മേധാവി ടെറോ ഒജന്‍പെറ എന്നിവരുടെ നിലയും സുരക്ഷിതമല്ല.

ഒരു നിര്‍ണായക ചുവടുവെപ്പിന് കമ്പനി ഒരുങ്ങുകയാണെന്ന സൂചനകള്‍ നേരത്തെ തന്നെ നോക്കിയ നല്‍കിയിരുന്നു. ഇതിലൂടെ തൊലിപ്പുറത്തെ മാറ്റം മാത്രമല്ല, ഇത് സാങ്കേതിക തലത്തിലും തങ്ങള്‍ മാറാനൊരുങ്ങുകയാണെന്ന സൂചനയാണ് കമ്പനി തരുന്നത്.

വര്‍ഷങ്ങളായി നോക്കിയ ഫോണുകളുടെ ജീവനായിരുന്ന സിമ്പിയന്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന് പകരം പുതിയതൊന്ന് നോക്കിയ സ്വീകരിയ്ക്കുമെന്ന സാധ്യതകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഇക്കാര്യം ഫെബ്രുവരി 11ന് പ്രഖ്യാപിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.

പുതുതലമുറ മൊബൈല്‍ ഫോണ്‍ ഒഎസ്സുകളായ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ്, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ 7(വിപി 7) ഇതില്‍ ഏതെങ്കിലുമൊന്ന് ാേക്കിയ തിരഞ്ഞെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ഏത് സ്വീകരിച്ചാലും കമ്പനിയെ സംബന്ധിച്ചിടത്തോളം അതൊരു വിപ്ലവമായിരിക്കും. ആന്‍ഡ്രോയിഡ് ഒഎസ് സെറ്റുകളില്‍ സാംസങും സോണിയും നടത്തുന്ന മുന്നേറ്റമാണ് നോക്കിയയുടെ കണ്ണുതുറപ്പിച്ചിരിയ്ക്കുന്നത്. എന്തായാലും ഫെബ്രുവരിന് 11ന് ശേഷം ലോകം കാണുന്നത് നോക്കിയയുടെ പുതിയമുഖമായിരിക്കുമെന്ന കാര്യമുറപ്പ്.

English summary
Several senior officials on Nokia Corp.'s group executive board are expected to leave soon as part of a major shake-up being considered by the Finnish cellphone giant's new chief executive. A key decision tied to the restructuring is whether Nokia will embrace another operating system besides Symbian.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more