വരുണിന് വധഭീഷണി; മുന്‍ ബിജെപിക്കാര്‍ അറസ്റ്റില്‍

ചന്ദ്രപാല്‍, ധീരേന്ദ്ര എന്നിവരാണ് ഞായറാഴ്ച പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 31നാണ് വരുണിന്റെ മൊബൈലില്‍ ഇവര്‍ വിളിച്ചു ഭീഷണിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ഓഫിസ് നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് അന്വേഷിക്കുകയായിരുന്നു.
വരുണിന്റെ സ്വന്തം മണ്ഡലമായ പില്‍ബിത്തില്‍ നിന്നാണ് ചന്ദ്രപാല്‍ പിടിയിലായത്. മറ്റേയാള്‍ ഷാജഹാന്‍പൂര്‍ ജിലയില്‍ നിന്നും പിടിയിലായി. വധഭീഷണിയ്ക്ക് പിന്നിലുള്ള കാരണമെന്തെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ഇരുവരും നേരത്തെ ബിജെപി പ്രവര്‍ത്തകരായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications