വാതിലുകളില്ലാത്ത ഗ്രാമത്തില്‍ മോഷണം
അഹമ്മദ്‌നഗര്‍: വാതിലുകളില്ലാത്ത വീടുകള്‍ക്കും കടകള്‍ക്കും പേരുകേട്ട മഹാരാഷ്ട്രയിലെ ശനിശിങ്കനാപ്പൂരില്‍ വീണ്ടും മോഷണം.
ഗ്രാമത്തിലെ പ്രസിദ്ധമായ ശനി ക്ഷേത്രത്തിന്റെ ട്രസ്റ്റിലെ അംഗമായ ദഗ്ഗു സേത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. രണ്ടും സ്വര്‍ണവളകളും മൊബൈല്‍ ഫോണും ഉള്‍പ്പെടെ 23,000 രൂപയുടെ വസ്തുക്കളും 50,000രൂപയുമാണ് മോഷണം പോയിരിക്കുന്നത്.
മോഷണമില്ലാത്ത ഗ്രാമം എന്ന പേരില്‍ ഏറെ പ്രസിദ്ധമായ ഇവിടെ അതുകൊണ്ട് തന്നെ വീടുകള്‍ക്കും കടകള്‍ക്കും വാതിലുകള്‍ ഇല്ല.
ശനി ഭഗവാന്റെ അനുഗ്രഹമുള്ള ഈ ഗ്രാമത്തില്‍ മോഷണം നടത്തിയാല്‍ ആ വസ്തുക്കളുമായി കള്ളന് ഗ്രാമത്തിന് പുറത്തു കടക്കാന്‍ കഴിയില്ലെന്ന വിശ്വാസത്തിലാണ് വീടുകള്‍ക്കും മറ്റും വാതില്‍ വയ്ക്കാത്തത്. മുംബൈയില്‍ നിന്നും ഏകദേശം 375 കിലോമീറ്റര്‍ അകലെയുള്ള ഈ ഗ്രാമത്തില്‍ 2000ത്തോളം പേര്‍ മാത്രമാണ് താമസിക്കുന്നത്.
പതിവുകള്‍ തെറ്റിച്ച് 2010 മുതല്‍ ഇവിടെ കളവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരംഭിച്ചു. നാലു മോഷണങ്ങളാണ് 2010ല്‍ നടന്നത്. ശനിയാഴ്ചത്തേത് 2011ലെ ആദ്യത്തെ മോഷമാണ്.












Click it and Unblock the Notifications