യുവതിയെ കാമുകന്റെ മുന്നില്‍ മാനഭംഗപ്പെടുത്തി
ഗാസിയാബാദ്: കൂട്ടുകാരനൊപ്പം വഴിയരുകില്‍ സംസാരിക്കുകയായിരുന്ന വനിതാ അക്കൗണ്ടന്റിനെ അഞ്ചംഗ സംഘം കൂട്ടമാനഭംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ സിജിഒ കോംപ്ലക്‌സിനു സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
നോയിഡയില്‍ നിന്ന് കൂട്ടുകാരനായ എഞ്ചിനിയര്‍ക്കൊപ്പം ഗാസിയാബാദിലെത്തിയതായിരുന്നു ഇരുപത്തിയൊന്നുകാരിയായ യുവതി. രാത്രി ഒമ്പതരയോടെ യുവാവിന്റെ താമസസ്ഥലമായ സിജിഒ കോംപ്ലക്‌സിനു മുന്നില്‍ എത്തിയ ഇരുവരും റോഡരുകില്‍ ഇരുന്ന് സംസാരിക്കുമ്പോഴാണ് യുവതിയ്ക്കുനേരെ ആക്രമണമുണ്ടായത്.
അക്രമി സംഘം യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയശേഷം യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. ഇവര്‍ യുവാവിന്റെ ാപ്‌ടോപ്പും മൊബൈല്‍ ഫോണും കൈക്കലാക്കുകയും ചെയ്തിട്ടുണ്ട്.
പിന്നീട് യുവതിയെ നോയിഡയില്‍ തിരികെ കൊണ്ടുവിട്ടശേഷം യുവാവ് പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. എന്നാല്‍, പീഡനത്തിരയായ യുവതി ഭീതി മൂലം ഇതേവരെ നേരിട്ട് പരാതി നല്‍കിയിട്ടില്ല.
സംഘത്തിലെ അഞ്ചുപേരെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. തൊട്ടടുത്തഗ്രാമത്തില്‍ നിന്നുള്ളവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി പരാതി നല്‍കണമെന്നും അവര്‍ക്ക് പൂര്‍ണ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. നോയ്ഡയിലെ ഒരു സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി നോക്കുകയാണ് യുവതി.












Click it and Unblock the Notifications