Get Updates
Get notified of breaking news, exclusive insights, and must-see stories!

കസബിന്റെ വധശിക്ഷ: തീരുമാനം ഫെബ്രുവരി 21ന്

Kasab
മുംബൈ: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ പാക് തീവ്രവാദി അജ്മല്‍ കസബിന് വധശിക്ഷ വിധിച്ചതിനെതിരെ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ മുംബൈ ഹൈക്കോടതി ഫിബ്രവരി 21ന് വിധി പറയും.

വിധി പറയുന്നത് ഫിബ്രവരി 28ലേയ്ക്ക് മാറ്റണമെന്ന കസബിന്റെ അഭിഭാഷകന്‍ അമീന്‍ സോള്‍ക്കറുടെ ആവശ്യം കോടതി തള്ളി.

ജസ്റ്റിസ് രഞ്ജന ദേശായിയും ആര്‍ .വി. മോറുമാണ് വിധി പ്രസ്താവിക്കുക. വിധി സംബന്ധിച്ച കടലാസുപണികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് വിധി പറയുന്നത് മാറ്റിവയ്ക്കുന്നതെന്ന് ജഡ്ജിമാര്‍ അറിയിച്ചു.

വിധി പറയുന്ന ഫിബ്രവരി 21ന് കോടതിമുറിയില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് കോടതി സര്‍ക്കാര്‍ കൗണ്‍സലായ ഉജ്ജ്വല നിഗമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലില്‍ കഴിയുന്ന കസബിന് വിധിപ്രസ്താവം കേള്‍ക്കാന്‍ വേണ്ടിയാണിത്.

കേസിലെ കൂട്ടുപ്രതികളായ ഫാഹിം അന്‍സാരി, സബൗദ്ദീന്‍ അഹമ്മദ് എന്നിവരെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹരജിയിലും അന്ന് വിധി പറയും.

ഭീകരാക്രമണക്കേസില്‍ ജീവനോടെ പിടിയിലായ കസബിനെതിരെ മുംബൈ പ്രത്യേക കോടതിയാണു വധശിക്ഷ വിധിച്ചത്. ഇന്ത്യയ്‌ക്കെതിരെ യുദ്ധം നടത്തിയെന്ന കുറ്റമാണ് കസബിനുമേല്‍ ചുമത്തിയത്. രാജ്യം നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+