പ്രജാരാജ്യം കോണ്‍ഗ്രസില്‍ ലയിച്ചു
ദില്ലി: ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ നടന് ചിരഞ്ജീവിയുടെ രാഷ്ട്രീയപാര്‍ട്ടിയായ പ്രജാരാജ്യം കോണ്‍ഗ്രസില്‍ ലയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ലയനക്കാര്യം ചിരഞ്ജീവി മാധ്യമങ്ങളെ അറിയിച്ചത്.
സോണിയയുടെ ദില്ലിയിലെ വസതിയിലെത്തിയ ചിരഞ്ജീവി 50 മിനിറ്റ് നീണ്ട സംഭാഷണം നടത്തി. ഉപാധികളില്ലാതെയാണു ലയനം. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസില്‍ ലയിക്കുന്നതെന്നും ഇരു പാര്‍ട്ടികള്‍ക്കും ഇത് ചരിത്ര നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.
തെലുങ്കാന വിവാദവും ജഗന് മോഹന്‍ റെഡ്ഡി ഉയര്‍ത്തുന്ന വെല്ലുവിളികളും മറികടക്കനാണ് കോണ്‍ഗ്രസ് ചിരഞ്ജീവിയെ കൂടെകൂട്ടിയിരിക്കുന്നത്.
294 അംഗങ്ങളുള്ള ആന്ധ്ര അസംബ്ലിയില്‍ പ്രജാരാജ്യത്തിന് 18 പ്രതിനിധികളുണ്ട്. ഇതില്‍ ഒരംഗം ജഗന് ക്യാംപിനോടു കൂറു പുലര്‍ത്തുന്നു. മറ്റൊരു എംഎല്‍എ തെലുങ്കാന അനുകൂലിയാണ്.
30 മാസം മുന്‍പ് 2008ലാണ് പ്രജാരാജ്യം പാര്‍ട്ടി നിലവില്‍ വന്നത്. തീരദേശത്തും റായല സീമയിലും പാര്‍ട്ടിക്ക് നിര്‍ണായക വോട്ട് ബാങ്കുകളുണ്ട്. പിന്നാക്ക വിഭാഗമായ കപു സമുദായത്തിന്റെ പിന്തുണയാണ് തീര മേഖലയില്‍ പിആര്‍പിയുടെ ശക്തി.
-
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും












Click it and Unblock the Notifications