കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കരുതായിരുന്നു; സിപിഎം

മുഖ്യമന്ത്രിയ്‌ക്കെതിരെ ശശി ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും ഇതിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും നല്‍കിയ മറുപടികള്‍ തന്നെയാണ് പാര്‍ട്ടിയുടെ നിലപാടാണെന്നും സിപിഎം വ്യക്തമാക്കി. വാര്‍ത്താക്കുറിപ്പില്‍ രൂക്ഷമായ വിമര്‍ശനമാണ് ശശിക്കെതിരെ നടത്തിയിരിക്കുന്നത്.
ഒരു പാര്‍ട്ടി അംഗത്തിന് മറ്റൊരു പാര്‍ട്ടി അംഗത്തിനെതിരെ പരാതിയുണ്ടെങ്കില്‍ അത് പാര്‍ട്ടി വേദികളിലാണ് ഉന്നയിക്കേണ്ടെതെന്നും അതല്ലാതെ മറ്റു വഴികള്‍ വെച്ചുപൊറുപ്പിയ്ക്കില്ലെന്നും സിപിഎം വ്യക്തമാക്കി. ഇത്തരം രീതികള്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക.
വിഎസിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള ശശിയുടെ കത്ത് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോവുകയാണെന്ന സൂചനകള്‍ നല്‍കിയുള്ള കത്തില്‍ ശശി വിഎസിനെ വ്യക്തിപരമായി തന്നെ ആക്രമിച്ചിരുന്നു. കല്ലുവാതിക്കല്‍ മദ്യദുരന്തത്തെപ്പറ്റി അന്വേഷിച്ച കമ്മീഷനെ സ്വാധീനിയ്ക്കാന്‍ വിഎസ് ശ്രമിച്ചുവെന്നും തന്നെ കുരുക്കാനാണ് ഇത് ചെയ്തതെന്നും ശശി ആരോപിച്ചിരുന്നു.
ശശിയുടെ കത്ത് ആയുധമാക്കിയ പ്രതിപക്ഷം മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഈ ആരോപണങ്ങള്‍ അസംബന്ധമാണെന്നായിരുന്നു വിഎസിന്റെ മറുപടി.
പി ശശിയുടെ കത്തിന്‍മേല്‍ പ്രതികരിയ്ക്കാന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തയാറായിരുന്നില്ല, കത്ത് ലഭിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിയ്ക്കുന്നുമില്ലെന്നായിരുന്നു പിണറായി പറഞ്ഞിരുന്നത്.
ശശിയ്‌ക്കെതിരെയുള്ള അച്ചടക്ക നടപടി വൈകില്ലെന്നും കടുത്തതായിരിക്കുമെന്നുമുള്ള സൂചനകളാണ് സിപിഎം പുതിയ നീക്കത്തിലൂടെ നല്‍കുന്നത്.












Click it and Unblock the Notifications