ഇന്ത്യാവിഷന്‍ തെളിവുകള്‍ രഹസ്യമായി തുടരും

ഇന്ത്യാവിഷന്‍ തെളിവുകള്‍ സര്‍ക്കാറിനു കൈമാറുമോ എന്ന് ചോദിച്ചപ്പോള്‍ ഇന്ത്യാവിഷനുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടി എടുക്കുന്ന ഏതു തീരുമാനത്തിനൊപ്പമായിരിക്കുമെന്ന് ചാനല്‍ ചെയര്‍മാന്‍ കൂടിയായ മുനീര്‍ വ്യക്തമാക്കിയിരുന്നു. ഇത് തെളിവുകള്‍ ഇനിയും രഹസ്യമായി തുടരുമെന്ന സൂചനകളാണ് നല്‍കുന്നത്.
ഒളിക്യാമറ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം പക്കലുള്ള മറ്റുതെളിവുകള്‍ അധികൃതര്‍ക്ക് കൈമാറുമെന്ന് ഇന്ത്യാവിഷന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് പറഞ്ഞിരുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ ഹാനികരമായ ബാധിയ്ക്കുന്നതൊന്നും ചാനല്‍ പുറത്തുവിടില്ലെന്ന ഉറപ്പ് മുനീര്‍ ലീഗ് നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.
ശനിയാഴ്ചയും ഞായറാഴ്ചയും നടന്ന ചര്‍ച്ചകളില്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്ന് നേതൃത്വം മുനീറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് ചില സാമ്പത്തിക-സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടെന്ന് പറഞ്ഞ് മുനീര്‍ ഒഴിയുകയായിരുന്നു. എന്നാല്‍ ഇത് വെറും ഒഴിവുകഴിവാണെന്നും ചെയര്‍മാന്‍ സ്ഥാനം കൈവിട്ടാല്‍ തനിയ്ക്കിപ്പോള്‍ ഉള്ള ശക്തി കൂടി ചോരുമെന്ന് മുനീറിന് അറിയാം. അതാണ് ചെയര്‍മാന്‍ പദവിയില്‍ തുടരാന്‍ മുനീറിന് പ്രേരിപ്പിയ്ക്കുന്നത്.
താത്കാലികമായ വെടിനിര്‍ത്തല്‍ ഉണ്ടായെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ ഭാഷയിലുള്ള രഹസ്യബോംബുകള്‍ മുനീറിന്റെയോ ചാനലിന്റെ പക്കല്‍ ഉണ്ടാവുമെന്നുറപ്പാണ്. അത് എപ്പോള്‍ വേണമെങ്കില്‍ പൊട്ടുകയും ചെയ്യും.












Click it and Unblock the Notifications