പി ശശി കണ്ണൂരിലെ ഉശിരന്‍: ജി സുധാകരന്‍
കോട്ടയം: കണ്ണൂരിലെ ഉശിരനും ധീരനുമായ സഖാവാണ് പി. ശശിയെന്നും കാണുന്നിടത്തെല്ലാം അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത് വ്യക്തിഹത്യ യാണെന്നും മന്ത്രി ജി. സുധാകരന്‍.
പി. ശശിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറയുന്നതാണ് പാര്‍ട്ടി സമീപനം. പി.ശശിവിഷയത്തില്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ ഉണ്ടാകും- സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിന് ഈ വിഷയത്തില്‍ പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ഞാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫല്ല അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരു മന്ത്രിയാണ് എന്നായിരുന്നു മറുപടി.
ഒരു പാട് നല്ല കാര്യങ്ങള്‍ പി.ശശി ചെയ്തിട്ടുണ്ട്. ആരോപണങ്ങളുണ്ടാകുമ്പോള്‍ ആ നല്ലകാര്യങ്ങളൊന്നും വിസ്മരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തിയതായിരുന്നു മന്ത്രി.












Click it and Unblock the Notifications