72ല്‍ ഇയാന് നാലാമത്തെ കുഞ്ഞ്

ഇതില്‍ ഏറ്റവും പുതിയ വാര്‍ത്ത ബ്രിട്ടനില്‍ നിന്നാണ്. ഇവിടെ ഒരു 72കാരന്‍ പിതാവായിരിക്കുന്നു. ഇയാന്‍ മക്മിയന്‍ ആണ് പ്രായമേറിയ പിതാവ്. ഇയാന്റെ എഴുപത്തിരണ്ടാം വയസ്സിലാണ് നാലാമത്തെ കുഞ്ഞ് കേറ്റ് പിറന്നിരിക്കുന്നത്.
രണ്ടാംഭാര്യയായ ക്ലെയറില്‍ ആണ് നാലാമത്തെ കുഞ്ഞ് പിറന്നിരിക്കുന്നത്. ഇയാന്റെ മൂത്തമകന്‍ ക്രിസ്റ്റ്യാന് 47 വയസ്സുണ്ട്. രണ്ടാമത്തെ മകന്‍ ആന്‍ഡ്രൂവും ഇയാന്റെ രണ്ടാഭാര്യ ക്ലെയറിനും 42 വയസ്സാണ് പ്രായം.
ഏറെനാളായി ഒരു പെണ്‍കുഞ്ഞ് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ അത് യാഥാര്‍ഥ്യമായിരിക്കുകയാണെന്നും ഈ ദമ്പതിമാര്‍ പറയുന്നു.
പ്രൊഫഷണല്‍ കലാകാരന്മരായ ഇയാനും ക്ലെയറും 2001ലാണ് വിവാഹിതരായത്. ക്ലെയറിന് 17നും ഇയാന് 46ഉം വയസ്സുള്ളപ്പോഴാണ് ഇവര്‍ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്തത്.












Click it and Unblock the Notifications