സ്മാര്‍ട് സിറ്റിയില്‍ ഫരീദ് സജീവമാവില്ല

അടുത്തയാഴ്ച കേരളത്തിലെത്തുന്ന സംഘത്തെ നയിക്കുന്നത് അബ്ദുല്‍ ലത്തീഫാണ്. ഫരീദ് അബ്ദുറഹ്മാനെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പദ്ധതിയുടെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി അല്‍ മുല്ല ഉടന്‍ കേരളം സന്ദര്‍ശിക്കും. പ്രത്യേക സാമ്പത്തിക മേഖലാ പദവിക്കായുള്ള നടപടികള്‍ ആരംഭിക്കുകയും സര്‍ക്കാരുമായി കരാര്‍ ഒപ്പിടുകയുമാണ് ലക്ഷ്യം.
സര്‍ക്കാരും ടീകോമും തമ്മിലുള്ള തര്‍ക്കം മൂലം നാളുകളായി മുടങ്ങിക്കിടന്ന സ്മാര്‍ട് സിറ്റി പദ്ധതി കഴിഞ്ഞ ആഴ്ച ദുബായ് സര്‍ക്കാര്‍ പ്രതിനിധികളും മുഖ്യമന്ത്രിയും നടത്തിയ ചര്‍ച്ചയിലാണ് വീണ്ടും സജീവമായത്.












Click it and Unblock the Notifications