ഓഹരി വിപണി വീണ്ടും താഴോട്ട്
മുംബൈ: ഫെബ്രവരി എട്ട് ചൊവ്വാഴ്ച ഓഹരി വിപണി വീണ്ടും താഴോട്ട് പോയി. 261 പോയന്റാണ് സെന്‍സെക്സില്‍ കുറവുണ്ടായത്. നിഫ്ടി 83 പോയന്റ് കുറഞ്ഞു.
സെന്‍സെക്സ് 17,775.70 (-261.49)
നിഫ്ടി 5,312.55 (-83.45)
ഒന്നര ശതമാനത്തോളം താണ് സെന്‍സെക്സ് കഴിഞ്ഞ ഏഴ് മാസത്തിലെ താണ നിലയില്‍ എത്തി. ഉയരുന്ന പലിശ നിരക്കും, പണപെരുപ്പവുമാണ് ഇതിന് പ്രധാന കാരണമായത്.
പുഞ്ച് ലായ്ഡിന്റെ ഓഹരി 10 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനി നഷ്ടം ഉണ്ടാക്കിയതാണ് ഈ തകര്‍ച്ചയ്ക്ക് കാരണമായത്.
വിദേശ ഫണ്ടുകള്‍ വിപണിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് തുടരുന്നതും ഈ ഇടിയലിന് കാരണമായി. ജനുവരി മുതല്‍ ഇതുവരെ വിദേശ ഫണ്ടുകള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് 100 കോടി ഡോളറാണ് പിന്‍വലിച്ചത്.












Click it and Unblock the Notifications