• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഓഹരി വിപണി വീണ്ടും താഴോട്ട്

മുംബൈ: ഫെബ്രവരി എട്ട് ചൊവ്വാഴ്ച ഓഹരി വിപണി വീണ്ടും താഴോട്ട് പോയി. 261 പോയന്റാണ് സെന്‍സെക്സില്‍ കുറവുണ്ടായത്. നിഫ്ടി 83 പോയന്റ് കുറഞ്ഞു.

സെന്‍സെക്സ് 17,775.70 (-261.49)

നിഫ്ടി 5,312.55 (-83.45)

ഒന്നര ശതമാനത്തോളം താണ് സെന്‍സെക്സ് കഴിഞ്ഞ ഏഴ് മാസത്തിലെ താണ നിലയില്‍ എത്തി. ഉയരുന്ന പലിശ നിരക്കും, പണപെരുപ്പവുമാണ് ഇതിന് പ്രധാന കാരണമായത്.

പുഞ്ച് ലായ്ഡിന്റെ ഓഹരി 10 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനി നഷ്ടം ഉണ്ടാക്കിയതാണ് ഈ തകര്‍ച്ചയ്ക്ക് കാരണമായത്.

വിദേശ ഫണ്ടുകള്‍ വിപണിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് തുടരുന്നതും ഈ ഇടിയലിന് കാരണമായി. ജനുവരി മുതല്‍ ഇതുവരെ വിദേശ ഫണ്ടുകള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് 100 കോടി ഡോളറാണ് പിന്‍വലിച്ചത്.

English summary
Indian shares dropped 1.5 percent on Tuesday to their lowest close in seven months, as rising borrowing costs and high inflation drove investors to cut their exposure and move elsewhere. Indian shares dropped 1.5 percent on Tuesday to their lowest close in seven months, as rising borrowing costs and high inflation drove investors to cut their exposure and move elsewhere.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X