എംഎല്‍എയുടെ കൊല; ഭാര്യയ്ക്ക് പിന്തുണ
പുര്‍ണിയ (ബിഹാര്‍): ബിഹാറില്‍ ബിജെപിയുടെ എംഎല്‍എയെ കുത്തിക്കൊന്ന സ്ത്രീയ്ക്ക് ഭര്‍ത്താവിന്റെ പിന്തുണ. പുര്‍ണിയയില്‍ നിന്നുള്ള എം.എല്‍.എ. രാജ്കിഷോര്‍ കെഷാരിക്കാണ് ജനവരി 4ന് കൊലചെയ്യപ്പെട്ടത്. കെഷാരിക്കെതിരെ ലൈംഗികപീഡനക്കുറ്റം ആരോപിച്ച് കേസ് നല്‍കിയ അധ്യാപികയായ രൂപം പഥക്കാണ് കൊല നടത്തിയത്
പലതവണ എംഎല്‍എയുടെ ലൈംഗികപീഡനത്തിനിരയായതില്‍ മനംനൊന്താണ് തന്റെ ഭാര്യ അയാളെ കൊന്നതെന്ന് ഭര്‍ത്താവ് കോടതിയില്‍ ബോധിപ്പിച്ചു. രൂപം പഥക്കിന്റെ ഭര്‍ത്താവ് അശോക് പഥക്കാണ് കോടതിയില്‍ ഹാജരായി ഭാര്യയെ പിന്തുണച്ചത്.
നാലുതവണ എം.എല്‍.എ.യായ രാജ്കിഷോര്‍ കെഷാരി മണ്ഡലത്തിലെ ജനങ്ങളുമായി സിപാഹി തോലയിലെ വസതിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ, പെട്ടെന്നു കടന്നുവന്ന രൂപം പഥക്ക് അദ്ദേഹത്തെ കുത്തുകയായിരുന്നു.












Click it and Unblock the Notifications