ജെഎന്‍യു ഹോസ്റ്റലില്‍ നീലച്ചിത്രം ഷൂട്ട് ചെയ്തു
ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിനിയുടെ നീലച്ചിത്രം വില്‍പ്പനയ്‌ക്കെത്തിയ സംഭവത്തില്‍ സര്‍വ്വകലാശാലാ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
കോളെജ് ഹോസ്റ്റലിനുള്ളില്‍ വച്ച് ചിത്രീകരിച്ച രംഗങ്ങളാണ് സിഡിയിലാക്കി വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ കാമ്പസിനുള്ളില്‍ അനുവദിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെക്കുമെന്നും ജെഎന്‍യു ചീഫ് എച്ച് ബി ബൊഹിദര്‍ പറഞ്ഞു.
കാമ്പസിലെ പ്രധാന സുരക്ഷാ ഉദ്യോഗസ്ഥനാണ് നീലച്ചിത്ര വില്‍പ്പനയെക്കുറിച്ച് ബൊഹിദറിന് പരാതി നല്‍കിയത്.
ആറു മാസം മുമ്പ് ഷൂട്ട് ചെയ്ത രംഗങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കാമ്പസിലെ ഭാഷാ വിഭാഗത്തിലെ രണ്ട് കുട്ടികളാണ് ഇതിന് പിന്നിലുള്ളതെന്നാണ് സൂചന.
ബീഹാറില്‍ നിന്നുള്ള രണ്ട് കുട്ടികളാണ് ടേപ്പിലുള്ളതെന്നും സൂചനയുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സില്‍ വിദ്യാര്‍ഥിയായ ഒരു കുട്ടിയുടെ ലാപ്‌ടോപ്പ് ക്യാമറയിലാണ് രംഗങ്ങള്‍ ചിത്രീകരിച്ചത്. സംഭവത്തെക്കുറിച്ചറിഞ്ഞ ചില വിദ്യാര്‍ഥികള്‍ സിഡിയിലുള്ള യുവാവിനെ പിടികൂടി മര്‍ദ്ദിച്ചിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ വാര്‍ത്തപുറത്തുവന്നപ്പോള്‍ സിഡി നശിപ്പിക്കാനും സംഭവം മറച്ചുവയ്ക്കാനും സര്‍വ്വകലാശാലാ അധികൃതര്‍ തന്നെ ശ്രമിച്ചതായി ആരോപണമുണ്ട്.
ഇത്തരമൊരു സംഭവത്തെക്കുറിച്ച് സര്‍വ്വകലാശാലാ അധികൃതരില്‍ നിന്നും ഇതേവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. വിദ്യാര്‍ഥികള്‍ പലപ്പോഴും ഇത്തരം നീലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത് പണം മോഹിച്ചാണെന്ന് പൊലീസ് പറയുന്നു. ഇതിന് പിന്നില്‍ നീലച്ചിത്ര മാഫിയയുടെ കൈകളുണ്ടായേയ്ക്കുമെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications