ഭര്‍ത്താവിന്റെ കൊലപാതകം: ബിപിഒക്കാരി അറസ്റ്റില്‍
ദില്ലി: യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കോള്‍ സെന്റര്‍ ജീവനക്കാരിയായ ഭാര്യയും കാമുകനും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
എല്‍.ഡി. ക്ലര്‍ക്കായ നവീന്ദര്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്. ഭാര്യ ആരതി, കാമുകന്‍ റിഷി കുമാര്‍(30) പ്രവീണ്‍(21), സുമിത് കുമാര്‍(21) എന്നിവരാണ് അറസ്റ്റിലായത്.
വീട്ടിലേക്ക് നടന്നുവരുന്ന നവീന്ദറിനെ തൊട്ടടുത്തുവെച്ച് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയില്‍ ഇടതുഭാഗത്തായാണ് വെടിയേറ്റത്. നവീന്ദറും ആരതിയും പ്രണയിച്ച് വിവാഹംച ചെയ്തതാണ്. എന്നാല്‍ ഇപ്പോള്‍ ഇവര്‍ തമ്മില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി പറയപ്പെടുന്നു.
വെടിയൊച്ച കേട്ടിട്ടും വീട്ടില്‍ നിന്ന് ആരതി താഴെയിറങ്ങി നോക്കാത്തത് പോലീസിന് സംശയം ജനിപ്പിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് നടന്നത്.












Click it and Unblock the Notifications