സുരക്ഷാ ഉദ്യോഗസ്ഥന്‍ മായവാതിയുടെ ചെരുപ്പ് തുടച്ചു

ഇപ്പോഴിതാ മായ വീണ്ടും ഒരു വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നു. സുരക്ഷാ ഓഫീസറെക്കൊണ്ട് സ്വന്തം ചെരുപ്പ് തുടപ്പിച്ച മായയുടെ നടപടി പുറത്തായിരിക്കുകയാണ്.
ഡിസംബര്‍ 7ന് തിങ്കളാഴ്ച ഓരിയ ജില്ലയിലെ ഒരു ഗ്രാമം സന്ദര്‍ശിക്കുമ്പോഴാണ് മായാവതിയുടെ ചെരുപ്പ് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ തുടച്ച് വൃത്തിയാക്കിയത്.
മായാവതി ഹെലികോപ്റ്ററില്‍ നിന്നും പുറത്തിറങ്ങിയ ഉടനെ ഭവ്യവിധേയനായി മുന്നോട്ടുവന്ന ഓഫീസര്‍ മായയുടെ പൊടിപിടിച്ചിരിക്കുന്ന ചെരുപ്പ് ഒരു തൂവാലകൊണ്ട് തുടയ്ക്കുകയായിരുന്നു.
ഉദ്യോഗസ്ഥന്‍ കുനിഞ്ഞിരുന്ന് ചെരുപ്പ് തുടയ്ക്കുന്നത് കണ്ട് മാധ്യമപ്രവര്‍ത്തകരുടെ ക്യമാറകള്‍ തെരുതെരെ മിന്നി. ഉദ്യോഗസ്ഥന്‍ ചെരുപ്പ് തുടയ്ക്കുന്ന സമയത്ത് മറ്റ് ഉദ്യോഗസ്ഥരുമായി സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നുവത്രേ മായാവതി. ചെരുപ്പ് തുടയ്ക്കുന്നതില്‍ നിന്നും മായ ഉദ്യോഗസ്ഥനെ തടയുകയോ വേണ്ടെന്ന് പറയുകയോ ചെയ്തില്ലത്രേ.












Click it and Unblock the Notifications