ജെപിസി: സര്‍ക്കാര്‍ വഴങ്ങിയേക്കും

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ മീരാ കുമാര്‍ വിളിച്ചു ചേര്‍ത്ത പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കണമെന്ന് സ്പീക്കര്‍ വിവിധ പാര്‍ട്ടി നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. പ്രതിസന്ധി ഒഴിവാക്കാനായി പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച സര്‍വകക്ഷി യോഗം ചേരുന്നുണ്ട്. ശീതകാല സമ്മേളനകാലത്തുണ്ടായ സംഭവങ്ങള്‍ ബജറ്റ് സമ്മേളനത്തില്‍ ആവര്‍ത്തിയ്ക്കുന്നത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിയ്ക്കുന്നത്.
കഴിഞ്ഞ തവണ പാര്‍ലമെന്റ് ചേര്‍ന്നപ്പോള്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം തുടര്‍ച്ചയായി സഭ സ്തംഭിപ്പിച്ചിരുന്നു. സ്‌പെക്ട്രം അഴിമതി ജെപിസി അന്വേഷിക്കണമെന്ന പിടിവാശിയില്‍ ബിജെപി ഉള്‍പ്പെടെയള്ള പ്രതിപക്ഷ കക്ഷികള്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ച നടത്താമെന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.
സ്‌പെക്ട്രം അഴിമതി ആരോപണത്തെ തുടര്‍ന്ന് മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ.രാജയെ സിബിഐ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ പ്രതിപക്ഷം അല്‍പ്പം ശാന്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications