സ്വവര്‍ഗ്ഗ പ്രണയം സേനയെ കക്ഷിയാക്കില്ല
ദില്ലി: സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കിയ ദില്ലി ഹൈക്കോടതി വിധിക്ക് അനുകൂലവും പ്രതികൂലവുമായി സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന ഹര്‍ജികളില്‍ സൈന്യത്തെ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളി.
സ്വവര്‍ഗ ലൈംഗികത നിയമവിരുദ്ധമാണെന്നു ഡിഫന്‍സ് ഫോഴ്‌സസ് ആക്റ്റ് വ്യവസ്ഥ ചെയ്യുന്നതിനാല്‍ സൈന്യത്തെയും കക്ഷി ചേര്‍ത്ത് അഭിപ്രായം തേടണമെന്നായിരുന്നു ഹര്‍ജിക്കാരനായ സുഭാഷ് കൗശലിന്റെ ആവശ്യം.
ലോകത്തൊരു സൈനിക വിഭാഗവും സ്വവര്‍ഗ ലൈംഗികത അനുവദിക്കുന്നില്ലെന്ന കരസേനാ മേധാവിയുടെ പ്രസ്താവന കോടതി വിധിക്കെതിരാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍, വാദങ്ങള്‍ ഉചിതമല്ലെന്നു കണ്ടെത്തിയ കോടതി ഹര്‍ജി തള്ളുകയായിരുന്നു.












Click it and Unblock the Notifications