മലയാളി വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു
ദില്ലി: ആര്‍കെ പുരത്ത് മലയാളിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ യുവാവുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി. ചാണക്യപുരിയില്‍ സ്വകാര്യ സ്‌കൂളില്‍ പഠിയ്ക്കുന്ന പെണ്‍കുട്ടിയാണ് ബുധനാഴ്ച കൂട്ടമാനഭംഗത്തിനിരയായത്.
പെണ്‍കുട്ടിയുടെ സുഹൃത്ത് മോഹിത്പാലും ഇയാളുടെ സുഹൃത്തുക്കളായ ശരത് കുമാര്‍, അമിത് എന്നിവരുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ആര്‍കെ പുരം സെക്ടര്‍ ആറിലെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിയ്ക്കുന്നത്. ഇതിന് തൊട്ടടുത്തുള്ള വീട്ടില്‍ തന്നെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മകനായ മോഹിത് താമസിയ്ക്കുന്നത്.
മോഹിതും പെണ്‍കുട്ടിയും അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ബുധനാഴ്ച സ്‌കൂളിന് പുറത്തുവെച്ച് പെണ്‍കുട്ടിയും മോഹിതും തമ്മില്‍ കണ്ടിരുന്നു. തുടര്‍ന്ന് ഇരുവരും ആര്‍കെ പുരത്തുള്ള റസ്റ്റോറന്റിലേക്ക് പോയി. ഭക്ഷണത്തിന് ശേഷം കുറച്ച് സമയം സമയം ചെലവിടാണെന്ന് പറഞ്ഞ് ശരത്തിന്റെ മുഹമ്മദ്പൂരിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് മറ്റ് രണ്ട് പ്രതികളെയും മോഹിത് വിളിച്ചുവരുത്തുകയും മൂവരും പെണ്‍കുട്ടിയെ മണിക്കൂറുകളോലം ഉപദ്രവിയ്ക്കുകയുമായിരുന്നു.
സംഭവം പുറത്തുപറഞ്ഞാല്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്ന പെണ്‍കുട്ടി അന്നേദിവസം സംഭവം വീട്ടുകാരോട് പറഞ്ഞില്ല. പിറ്റേന്നാണ് ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications