കേരളം ബീഹാറിനേക്കാള്‍ ഭീകരം: അരുന്ധതി

ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അരുന്ധതി റോയ് ഇങ്ങനെ പ്രതികരിച്ചത്. രാജ്യമെങ്ങും അഭിമാനം കൊള്ളുന്ന കേരളമോഡല്‍ സംസ്‌കാരത്തിലാണ് ഈ അതിക്രമം. ഉത്തര്‍പ്രദേശിനേക്കാളും ബിഹാറിനേക്കാളും ഭീകരമാണ് കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ- അവര്‍ ചൂണ്ടിക്കാട്ടി.
മദനി കേസില്‍ തെഹല്‍കയുടെ കേരള റിപ്പോര്‍ട്ടര്‍ ഷാഹിനയ്‌ക്കെതിരെ കേസെടുത്ത സംഭവത്തെക്കുറിച്ചും അരുന്ധതി പ്രതികരിച്ചു.
കശ്മീരില്‍ യഥാര്‍ഥത്തില്‍ നടന്നതു പറഞ്ഞ എന്നെ ഇരയാക്കിയതിനേക്കാള്‍ രൂക്ഷമായാണ് മദനി കേസില്‍ ചില വെളിപ്പെടുത്തലിനു തുനിഞ്ഞ തെഹല്‍ക ലേഖികയും മലയാളിയുമായ ടി.എ. ഷാഹിനയ്ക്കു നേരേ നടന്ന ഗൂഢാലോചനയെന്നും അരുന്ധതി പറഞ്ഞു.
ഷാഹിനയുടെ കാര്യത്തില്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ പ്രത്യക്ഷമാണ്. കേന്ദ്രത്തില്‍ ഇപ്പോള്‍ പ്രതിപക്ഷമില്ല. പാര്‍ലമെന്റില്‍ ഇടതുപക്ഷം നിര്‍ജീവമാണ്. ഇടതിനും, കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരേ പ്രവര്‍ത്തന ശൈലിയാണ്.
കാശ്മീരില്‍ ഞാന്‍ നേരിട്ടുകണ്ട കാര്യങ്ങളെ പറഞ്ഞിട്ടുള്ളു. ലോകത്തേക്കുവച്ചേറ്റവും വലിയ മിലിട്ടറി പ്രദേശമെന്നു ഞാന്‍ കരുതുന്ന കാശ്മീരില്‍നിന്ന് ഇത്തരം തുറന്നുപറച്ചിലുകള്‍ പുറംലോകത്തെത്താന്‍ സാധാരണമാര്‍ഗമില്ല. അതുപുറത്തെത്തിച്ചതാണു ചിലരുടെ കണ്ണില്‍ ഞാന്‍ കുറ്റവാളിയാകാന്‍ കാരണം-അവര്‍ പറഞ്ഞു.












Click it and Unblock the Notifications