ഐസ്‌ക്രീം: നിയമസഭയില്‍ കയ്യാങ്കളി

ബഹളം അനിയന്ത്രിതമായതിനെ തുടര്‍ന്ന് സഭ അല്‍പനേരം നിര്‍ത്തിവെച്ചു. ശൂന്യവേളയ്ക്ക് ശേഷം ശ്രദ്ധക്ഷണിക്കലിനിടെയായിരുന്നു സംഭവം.
സ്ത്രീ പീഢനക്കേസുകളിലെ അന്വേഷണവും വിചാരണയും അട്ടിമറിക്കപ്പെടുന്നതിനാല്‍ ഇത്തരം കേസുകളിലെ പ്രതികള്‍ രക്ഷപെടാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കെകെ ഷൈലജടീച്ചര്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിലെ പരാമര്‍ശമാണ് പ്രശ്‌നത്തിനിടയാക്കിയത്.
ഐസ്‌ക്രീം കേസിനെക്കുറിച്ചും കുഞ്ഞാലിക്കുട്ടിയെക്കുറിച്ചും ഇതില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടി ഐസ്‌ക്രീം കേസില്‍ പ്രതിയല്ലെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നും അബ്ദൂറഹ്മാന്‍ രണ്ടത്താണിയുടെ നേതൃത്വത്തില്‍ ലീഗ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ പേര് പറഞ്ഞത് തങ്ങളല്ലെന്നും റജീനയാണെന്നും ഷൈലജ ടീച്ചര്‍ തിരിച്ചടിച്ചതോടെ ലീഗ് എംഎല്‍എമാര്‍ ഷൈലജ ടീച്ചര്‍ക്കെതിരേ മുദ്രാവാക്യം മുഴക്കി ഭരണപക്ഷ എംഎല്‍എമാരുടെ ബെഞ്ചിലേക്ക് നീങ്ങുകയായിരുന്നു.
ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബിയായിരുന്നു അപ്പോള്‍ സഭ നിയന്ത്രിച്ചിരുന്നത്. ഇത് നിയമസഭയാണെന്നും സഭയ്ക്ക് ചേര്‍ന്നവിധം പെരുമാറണമെന്നും അദ്ദേഹം ആവര്‍ത്തിച്ചെങ്കിലും ഇവര്‍ ചെവിക്കൊണ്ടില്ല. ലീഗ് എംഎല്‍എമാര്‍ ഭരണപക്ഷത്തേക്ക് അടുത്തതോടെ വി. ശിവന്‍കുട്ടി എംഎല്‍എയുടെ നേതൃത്വത്തില്‍ ഭരണപക്ഷ എംഎല്‍എമാരും ഷൈലജ ടീച്ചര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി.
ഇരുകൂട്ടരും പരസ്പരം കൈവെയ്ക്കുന്ന ഘട്ടത്തില്‍ വരെ കാര്യങ്ങള്‍ എത്തിയിരുന്നു. ഇതിനിടെ മന്ത്രി സുരേന്ദ്രന്‍ പിള്ളയുടെ നേതൃത്വത്തില്‍ മന്ത്രിമാരെത്തി ഇരുകൂട്ടരെയും ബലമായി പിടിച്ചുമാറ്റുകയായിരുന്നു.
വിവരമറിഞ്ഞ് സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ ചെയറിലെത്തി അംഗങ്ങളോട് ശാന്തരാകാന്‍ ആവശ്യപ്പെട്ടെങ്കിലും അതൊന്നും അംഗങ്ങളെ ശാന്തരാക്കിയില്ല.


Click it and Unblock the Notifications