ഐസ്‌ക്രീം കേസ്: അന്വേഷണം പുരോഗമിക്കുന്നു
തൃശൂര്‍: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ കെ. എ. റൗഫിനെ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു.
തൃശൂര്‍ പോലീസ് അക്കാദമിയില്‍ കാലത്ത് മുതലായിരുന്നു ചോദ്യം ചെയ്യല്‍. പ്രത്യേക അന്വേഷണസംഘം മേധാവി എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍ നടക്കുത്.
അതിനിടെ ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് കെ.എ റൗഫ് നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകള്‍ അതീവ ഗൗരവമുള്ളതാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി നല്‍കവേ മന്ത്രി അറിയിച്ചു












Click it and Unblock the Notifications