ചേര്‍ത്തലയില്‍ സിപിഎം ഹര്‍ത്താല്‍
ആലപ്പുഴ: ചേര്‍ത്തല മാടക്കലില്‍ സിപിഎം ആര്‍എസ്എസ് സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനു വെട്ടേറ്റു. തിങ്കളാഴ്ച രാത്രിയാണു സംഭവം.
ചേര്‍ത്തല തെക്ക് സ്വദേശി സദാശിവനാണു വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഘര്‍ഷത്തിനിടെ എട്ടു വീടുകള്‍ ആക്രമിക്കപ്പെട്ടു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് ചേര്‍ത്തലയില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രാദേശിക ഹര്‍ത്താലിന് ആഹ്വാനം നല്‍കി. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണു ഹര്‍ത്താല്‍. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.












Click it and Unblock the Notifications