പി ശശി അന്യന്റെ ഭാര്യയെ കൈവശപ്പെടുത്തി: ഷാജു
തിരുവനന്തപുരം: ഐസ്‌ക്രീം പെണ്‍വാണിഭക്കേസും പി ശശിയുടെ പെരുമാറ്റദൂഷ്യവും നിയമസഭയെ ഇളക്കിമറിച്ച ദിവസമായിരുന്നു ഫെബ്രുവരി 7 തിങ്കളാഴ്ച തിങ്കളാഴ്ച. മുസ്ലീം ലീഗ്് നേതാവ് പി കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ പ്രതിപക്ഷം നേരിട്ടത് പി ശശി വിഷയം ഉപയോഗിച്ചുകൊണ്ടാണ്.
പെണ്‍വാണിഭത്തെക്കുറിച്ചു പറയാന്‍ സിപിഎമ്മിനു യാതൊരു അവകാശവുമില്ലെന്നും ഞരമ്പുരോഗത്തിനു മുസ്ലിപവര്‍ എക്‌സ്ട്രാ കഴിച്ചു നടക്കുന്ന നേതാക്കളാണ് അവിടെയുള്ളതെന്നും കെ.കെ. ഷാജു തുറന്നടിച്ചു.
നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദി പ്രമേയചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു ഷാജു. തന്റെ ഭാര്യയെ അന്യായമായി പാര്‍ട്ടി ജില്ലാ സെക്രട്ടറി കൈവശം വച്ചിരിക്കുന്നുവെന്നു ഡിവൈഎഫ്‌ഐ നേതാവ് പൊളിറ്റ് ബ്യൂറോയ്ക്കു കത്തെഴുതുകയായിരുന്നെന്നു ഷാജു പറഞ്ഞു.
ഭാര്യയെ പാര്‍ട്ടി സെക്രട്ടറി വിട്ടുതരണമെന്നു ഡിവൈഎഫ് ഐ നേതാവു തന്നെ പരാതിപ്പെടുമ്പോള്‍ കുഞ്ഞാലിക്കുട്ടിയെക്കുറിച്ചു പറയാന്‍ നാണമില്ലേ-ഷാജു ചോദിച്ചു.
പി. ശശി മരുന്നു കഴിച്ചതു മാറിപ്പോയെന്നാണു എനിക്കു വിവരം ലഭിച്ചത്. കഴിച്ചതു മുസ്ലിപവര്‍ എക്‌സ്ട്രായാണെന്നും ഫോണില്‍ മെസേജു ലഭിച്ചു. എന്തു പ്രശ്‌നമുണ്ടായാലും പാര്‍ട്ടി അന്വേഷണത്തിനു കമ്മീഷനെ വയ്ക്കും. ഒടുവില്‍ രാഷ്ട്രീയ പ്രേരിതമാണ് ആരോപണമെന്ന മറുപടിയാകും ലഭിക്കുന്നതെന്നും ഷാജു പറഞ്ഞു.
ഷാജുവിന്റെ വാക്കുകള്‍ സിപിഎം അംഗങ്ങളെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് സഭ ബഹളത്തില്‍ മുങ്ങുകയായിരുന്നു. ഐസ്ക്രീം പാര്‍ലര്‍ കേസ് ആയുധമാക്കിക്കൊണ്ട് സിപിഎം മുന്നോട്ടുവന്നപ്പോള്‍ ഒന്നു പകച്ചതായിരുന്നു യുഡിഎഫ്. എന്നാല്‍ വൈകാതെ തന്നെ പി ശശി വിഷയം ആയുധമാക്കിയ യുഡിഎഫ്. സിപിഎമ്മിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുവന്നിരിക്കുകയാണ്.












Click it and Unblock the Notifications